അമ്മ - മലയാളകവിതകള്‍

അമ്മ 

------- സൂര്യമുരളി ------

ഇന്നും ഞാൻ ഓർക്കുന്നു ,എൻ അന്തരാത്മാവിൻ തീച്ചൂളയിൽ, വെന്തെരിയുന്ന ചില കനവുകളെ,
തേങ്ങലായി, കനലായി........................................
എൻ മനസ്സിൻ അഗ്നിപർവ്വതങളിൽ
വെന്തുരുകിയ ചില സ്വപ്നങളെ......
എന്നെ ഞാൻ ആക്കിയ അമ്മ തൻ സ്നേഹമോ, അതൊ.....വായിക്കാൻ മറന്നു പോയ കഥയുടെ അന്തരാത്മാവോ?.........
.ഇന്നും ഞാൻ ഓർക്കുന്നു എൻ അമ്മ തൻ ഗദ്ഗദങൾ..................
ആര്യനിലെ നായകസൗഭാഗൃങൾ തേടി , പുറകെ പോയ എന്നെ ബോംബെ നഗരത്തിലെത്തിച്ചനാൾ ........
തങ്കബിസ്ക്കറ്റെന്ന മോഹനസ്വപ്നത്തിനു പകരം
മൈദബിസ്ക്കറ്റ് പോലും അപ്രാപൃമായ നാൾ
ഞാൻ എന്റെ ദൈവത്തെ, പഴിക്കാൻ തുനിഞ്ഞ നിമിഷം
-ഇന്നും ഞാൻ ഓർക്കുന്നു എന്നെ കുറിച്ചുള്ള അമ്മതൻ വേവലാതികൾ ...........
വന്നു..അല്ല വരേണ്ടായിരുന്നു ആ വിഷു !
ചലനമറ്റ എൻ അമ്മ തൻ കൈപ്പിടിക്കുള്ളിൽ ഞെരിഞ്ഞമർന്ന വിഷുകൈനീട്ടം....................
ഏനിക്കു നൽകാൻ കഴിയാതെ പോയ അമ്മതൻ സ്നേഹനിധി....................
അന്ന് കാണാൻ കഴിയാതെ പോയ സ്വപ്ന ജഡത്തിനു മുന്നിൽ നിന്നു ഞാൻ കേണു.......
ഒന്നും തിരിച്ചു നൽകാൻ കഴിയാതെ പോയ എൻ ബാലൃ കൗമാര യൗവ്വനത്തെ ശപിച്ചു, പഴിച്ചു, ദുഖിച്ചു നിന്നൂ, ഞാൻ........................
ഇന്നും ഞാനോർക്കുന്നു എൻ അമ്മതൻ തേങ്ങലുകൾ
ആത്മാവെടുത്തു ഞാൻ ഊതിക്കാച്ചി എൻ മാതാവിനു മുന്നിൽ അർപ്പിച്ച നേരം ..........
എന്നെ തേടി എത്തി വീണ്ടും ഒരു വിഷു കൂടി............
അമ്മയില്ലാത്ത, ആരോരുമില്ലാത്ത,
എത്ര ശ്രമിച്ചിട്ടും മറക്കാൻ കഴിയാത്ത,
മരിക്കാത്ത ഓർമ്മകൾ എന്നിലിന്നും കനലായി കത്തിജ്ജ്വലിക്കുന്നു............................................
ഇന്നും ഞാൻ ഓർക്കുന്നു എന്നമ്മതൻ സാന്ത്വനങൾ......................






up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:06-04-2018 11:20:49 PM
Added by :Suryamurali
വീക്ഷണം:139
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :