ഭീതി
ഭീതി. -സൂരൃമുരളി-
കുഞ്ഞിക്കണ്ണിൻ ലെൻസിലൂടെ
വിസ്തൃതമായ ലോകത്തെ കൗതുകമായ്
കണ്ടിരുന്നൊരെൻ ഭൂതകാലം.....
തെല്ലും ഭയമില്ലാത്തൊരെൻ ബാലൃം.......
പല കൈക്കുമ്പിളും, കവചങ്ങളായിരുന്ന
ഭയരഹിതമായൊരെൻ കുട്ടിക്കാലം..........
ഇന്ന് .........വർത്തമാനത്തിൽ, കൗമാരത്തിന്റെ
കാലുകൾ ഭൂമിയിൽ കുത്താൻ ഭയക്കുന്നു.....
വിറയാർന്ന കണ്ണുകൾ ലോകത്തെ കാണാൻ മടിക്കുന്നു..................
വികൃതമായ ഭൂമിയുടെ ബലിഷ്ടമായ കൈകളും,
കൂർത്ത പല്ലുകളും ,നഖങ്ങളും, കൗമാരത്തെ
മുറിവേല്പിക്കുമെന്നൊരെൻ ഭയം.............
ഇന്ന് സഹായഹസ്തങ്ങളില്ല,സംരക്ഷകവചങ്ങളില്ല,
വലിയ കുട്ടിയായി എന്ന വ്യാഖ്യാനം...........
കൗമാരത്തിലൊറ്റപ്പെട്ടൊരെൻ ജീവിതം............
നാളെ...........വരാനിരിക്കുന്ന ഭാവി, യൗവനത്തെ ധീരമായ് നേരിടാൻ ധൈരൃം തരില്ലെ പ്രപഞ്ചമേ.......?
നോട്ടം,പുഞ്ചിരി,പുസ്തകം മയക്കു മോ ഈ മായാലോകം, എന്റെ ഭൂമി ദേവി...................
ശക്തി തരൂ....... ബുദ്ധി തരൂ, കാക്കണെ, കൂടെ
ഉണ്ടാവണെ പ്രപഞ്ചമേ.........................
എൻ ഭീതിക്കുത്തരം സുരക്ഷിത സംരക്ഷണം
മാത്രം..... ആരു നൽകും, ആർക്കു നൽകാൻ
കഴിയും...................
" വേലി തന്നെ തിന്നുമോ വിള"...........................
Not connected : |