ഭൂമിഗീതം
ഭൂമിഗീതം. -സൂര്യമുരളി-
ആടിയുലയുന്ന നെല്ലോലതൻ ഈണം
കേൾക്കുന്നുവോ,ഭൂമിഗീതത്തിൻ താളത്തിനൊത്ത്.............
തുമ്പിതൻ തേങ്ങലോ, അതോ
തുമ്പ പൂവിൻ മർമ്മരമോ?.........
ഞാനൊന്നും കേട്ടില, തത്തകൾ ഓതി
ഞാനൊന്നും കേട്ടിലല്ലോ, മന്ദമാരുതനും
മന്ത്രിച്ചു........
എൻ സ്വരമാണൊ? മൈനകൾ വ്യാകുലപ്പെട്ടു
കാടുമൂളി, കാട്ടരുവിതൻ ഗീതം....
തേനിച്ചകൾ മധുരമായ് മൂളി,തേനൂറും കവിതകൾ
കുരുവികൾ ഈണത്തിൽ പാടി, പ്രഭാതഗീതം...
പ്രാവുകൾ കുറുകി,കുറുകുറെ.......
അമ്മൂമ്മ താളത്തിൽ നാമം ചൊല്ലി...
കതിരോൻ വന്നു കനലായി....
ഞാനുണർന്നു പതിവുപോലെ
മനസ്സിൽ മന്തിച്ചു,കൊതിച്ചു,നല്ലൊരു ദിനത്തിനായ്
പ്രഭാതശീവേലിക്ക് ഭക്തജന പ്രവാഹം കണ്ടു
ഞാൻ, കണ്ണന്റെ തിരുനടയിൽ........
മഴയെ എതിരേല്ക്കാൻ താണു പറന്നൊരുതുമ്പി,
എൻ ചൂണ്ടുവിരലിൽ വന്നിരുന്നു മൊഴിഞ്ഞു,
മറ്റു വിരലുകൾ നിനക്കെതിരെ ചൂണ്ടുമെന്ന്....
സത്യം തിരിച്ചറിയാൻ കാലങ്ങളെടുത്തു......
" തുമ്പിക്കുമുണ്ടോ രാഷ്ട്രീയ ശാസ്ത്രം...."
Not connected : |