ലോലിപോപ് - തത്ത്വചിന്തകവിതകള്‍

ലോലിപോപ് 

സങ്കടപ്പെട്ടും വാശിപിടിച്ചും
സമരം ചെയ്തും
വഴക്കുണ്ടാക്കിയും
കൊച്ചുകുഞ്ഞവൻ
അമ്മയെക്കൊണ്ടു-
വാങ്ങിപ്പിച്ചലോലിപോപ്
കിട്ടിയപ്പോളെത്ര
സന്തോഷമായി.
പ്ലാസ്റ്റിക് കവർ
പിന്നയും പൊട്ടിക്കാൻ
വയ്യാതെ കടിച്ചു പറിച്ചവൻ
കരഞ്ഞുകൊണ്ട്
വീണ്ടും അമ്മയെ തേടി.
അമ്മയതുപൊട്ടിച്ചപ്പോൾ
വല്ലാത്ത ചിരിയോടെ
തുള്ളിച്ചാടി
വീണ്ടും സന്തോഷത്തിൽ
നിധി കിട്ടിയതുപോലെ
വായിലാക്കി വലിയ
കാര്യം സാധിച്ചപോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-04-2018 06:54:18 PM
Added by :Mohanpillai
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me