ഒരു മധുരഗാനം - മലയാളകവിതകള്‍

ഒരു മധുരഗാനം 

ഒരു മധുരഗാനം -സൂര്യമുരളി

ഉഷസ്സെ!
ഇന്നലെ ഞാനുണർന്നു ചുണ്ടിൽ ഒരു
മധുര ഗാനവുമായ്.......
മനസ്സിൻ രാഗം മധുരമായ് കാതിൽ മന്തിച്ചു പലവുരു
ആ ദിനം സന്തോഷത്തിലാറാടിച്ചു എൻ ഗാനം
ആജീവഗാനമെൻ മനസ്സിൽ തിരയടിച്ചു
വീണ്ടും....വീണ്ടും.......
ഒഴിവാക്കാൻ ശ്രമിച്ച ആ ഗാനം വിട്ടു പിരിയാതായ്
വേട്ടയാടി കൊണ്ടിരുന്നു.........
മൂളി നടന്നു ഞാൻ ഒരു ദിനം മുഴുവൻ........
രാത്രിയുടെ യാമങ്ങളിൽ ഇമയടയും വരെ
തഴുകി ഒഴുകി ആ ഗാനം......

ഉഷസ്സെ!
ഇന്നു ഞാനുണർന്നു, ചുണ്ടിലെ ഗാനത്തിനായ്
തേടി അലഞ്ഞുതിരിഞ്ഞു....
രാത്രിയുടെ അന്ത്യയാമങ്ങൾ ആ ഗാനത്തെ കവർന്നെടുത്തു എന്നിൽ നിന്നും.......
എന്നെ പിരിഞ്ഞു ആ മധുരഗാനം.....
ചുണ്ടിൽ നിന്നും വഴുതിപ്പോയ ആ ഗാനത്തിനായ്
ഞാനലഞ്ഞു....................
മറ്റൊരു മനസ്സിൽ കുടിയേറിയിരിക്കാം ആ
മധുരഗാനം.....
മനമുരുകി,മിഴികൾ തിരഞ്ഞു മറ്റൊരു
ചുണ്ടിൽ വിരിയുന്ന ആ ഗാനത്തിനായ്..........
ആ ഗാനം എന്നിലേക്കാവാഹിക്കാൻ കൊതിച്ചു
വീണ്ടും.......വീണ്ടും.........
കണ്ണുനീരൊഴുക്കിയ എൻ മനസ്സിനെ സാന്ത്വന
പ്പെടുത്തി..... ആ നഷ്ട മധുര ഗാനം എന്നിലേ
ക്കൊരു നാൾ തിരിച്ചു വരുമെന്ന്.......
വരുമായിരിക്കും..!............


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:23-04-2018 02:45:23 PM
Added by :Suryamurali
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me