ഊർജ്ജം
ഊർജ്ജം. -സൂര്യമുരളി-
നിറമില്ലാനിഴലുകൾ മുന്നിലോടുന്നു
ഒന്നാമനെന്ന ഭാവത്തിൽ ഉന്മേഷവും
ഉണർവുമായ്................ പുറകിൽ
ഉഗ്രപ്രതാപിയായ് സൂര്യൻ ധൈര്യം
കോരിച്ചൊരിഞ്ഞ് മുന്നോട്ടു കതിച്ച
കാലുകൾക്ക് ഊർജ്ജം പകർന്ന്
സർവ്വസ്വവും കീഴടക്കാൻ നിർദ്ദേശവുമായ്.......
ഞാനോ, നടുവിൽ നിന്നുരുകുന്നു എന്തു
ചെയ്യണമെന്നറിയാതെ വ്യഥകളുടെ
വേലിയേറ്റത്തിമർപ്പിൽ.......
സാന്ത്വനങ്ങൾക്കടിമപ്പെടാൻ മനസ്സിനു മടി
ഈഗോ എന്ന സത്യം ഉണരുന്നു...
ആക്രോശിച്ചു ഞാൻ എന്നോടു തന്നെ..
" നീ മാത്രമാണ് സത്യം "
മുന്നിലും പുറകിലും മിഥ്യ.......
ഉണരൂ....... അന്തർമൂഖിയാവാതെ......
പടവുകൾ കയറൂ വിജയത്തിലേക്ക്.......
കൈത്താങ്ങായി ആരുമില്ലെന്നോർക്കുക......
നെയ്ത്തിരി വെട്ടത്തിൽ നിനക്കു കാണാം
പ്രതീക്ഷ തൻ വിജയം.............
ഉള്ളറിഞ്ഞു സന്തോഷിക്കാം
ആത്മാർത്ഥ വിജയം
ജീവസ്സുറ്റ ഊർജ്ജ്വസ്വല ഭാവി
ഓടിക്കയറി എല്ലാ പടവുകളും തനിച്ച്
ദൈവത്തിൻ പുഷ്പവൃഷ്ടിയിൽ, മുകിലിൻ
സന്തോഷക്കണ്ണീരിൽ നനഞ്ഞ്,
ആടിപാടി നടന്നു...............
Not connected : |