തീവണ്ടി - മലയാളകവിതകള്‍

തീവണ്ടി 

തീവണ്ടി. -സൂര്യമുരളി-

തലയിണക്കറിയുമോ ജീവിതവ്യഥകളും
ഭാരങ്ങളും തലക്കനവും....
കുഞ്ഞുമനസ്സിലെ രൗദ്രഭാവം തീവണ്ടയോട്
വേലിയില്ലാ ട്രാക്കിലേക്കോടിക്കയറിയ അമ്മതൻ
ഓമന പശുക്കിടാവിനെ കൊന്ന തീവണ്ടി എൻ വില്ലൻ
താലോലിക്കാറുണ്ടായിരുന്നു ഞാനും കിടാവിനെ
എന്റെ കൂട്ടുകാരിൽ ഒരാൾ അവളും.........
എന്നും എൻജിൻ ഡ്രൈവറോട് യാചിക്കുമായിരുന്നു
ഡ്രൈവിംങ്ങ് പഠിപ്പിച്ചു തരാൻ...... അതുമാറ്റി
നാലു വയസ്സുകാരന്റെ മനസ്സിലെ തീക്കനൽ....
കളിത്തോക്കുമായ് പല തവണ കൊല്ലാൻ
തുനിഞ്ഞു തീവണ്ടിയെ......
അറപ്പും വെറുപ്പും ഭീതിയും ഏറെക്കാലം
മനസ്സിൻ തീച്ചൂളയിൽ
ഞാൻ ഒഴിവാക്കി തീവണ്ടിയെ എൻ ബാല്യ
കൗമാരമത്രയും കിടാവിൻ മനശ്ശാന്തിക്കായ്...
കാലവും,കോലവും,മട്ടും,ഭാവവും മാറി
കൽക്കരിഡീസലിലേക്കും, വൈദ്യുതി
യിലേക്കും ചുവടുമാറി
വീടിനുപുറകിലൂടെ ഒരിക്കൽ മാത്രം ഓടിയിരുന്ന
കൽക്കരി വണ്ടിയല്ല ഇന്ന്....
അനിവാര്യമായ ദൂരയാത്രകൾ വീണ്ടുമെന്നെ
അനുനയിപ്പിച്ചു തീവണ്ടിയുമായ്......
എന്റെ കൂട്ടുകാരിൽ ഒരാൾ കൂടി, “ട്രെയിൻ”
യാത്രകളുടെ എണ്ണവും ദൈർഘ്യവും കൂടി
മനസ്സിനെ തിരുത്താൻ ശ്രമിച്ചു, ട്രെയിൻ
എന്തു പിഴച്ചു.... ആത്മഹത്യ ചെയ്ത കിടാവല്ലെ
തെറ്റുകാരി.... മനസ്സിനെ പഠിപ്പിച്ചു
വിഷമത്തോടെ , വ്യസനത്തോടെ!








up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:27-04-2018 03:04:59 PM
Added by :Suryamurali
വീക്ഷണം:64
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :