കിന്നാരം - പ്രണയകവിതകള്‍

കിന്നാരം 

കിന്നാരം. - സൂര്യമുരളി-

ഊടുവഴിയിലൂടൊടി വന്നത് എന്തിനാണന്നെ?
ഹൊയ്...........ഹൊയ്..... എന്തിനാണന്നെ?.....
മഞ്ചാടിമരത്തിൻ ചോട്ടിൽ നിന്നും ചൂളമടിച്ചില്ലെ
അതെന്തിനാണന്നെ?....ഹൊയ്.....ഹൊയ്....
എന്തിനാണന്നെ?.........
നാണമില്ലാതൊടി വന്ന് പുഞ്ചിരിച്ചില്ലെ.........
അതെന്തിനാണന്നെ?..........ഹൊയ്......ഹൊയ്
എന്തിനാണന്നെ?.........
തേൻകുറുഞ്ഞി പൂവിനോടും കിന്നരിച്ചില്ലെ......
അതെന്തിനാണന്നെ.......?.....ഹൊയ്....ഹൊയ്.....
എന്തിനാണന്നെ?............. (ഊടുവഴിയിലൂടൊടി)

അമ്പലമുറ്റത്തും,പിന്നെ ആൽത്തറ വട്ടത്തും
പാത്തും, പതുങ്ങി നടന്നത് എന്തിനാണന്നെ?.....
എന്തേ രഹസ്യമാരാഞ്ഞേ...................അയ്യേ........
അവിടെയും,ഇവിടെയും മിന്നായം പോലെ
മിന്നി മറഞ്ഞതെന്തിനാണന്നെ?..................
അഭിനയമാണൊ?.....അഹ....അഹ...
നാണമാണൊ? അഹ........ അഹ.........ആരുമായും
ചങ്ങാത്തം കൂടാത്ത തെന്നലിനെന്തെ
നാണമാണെന്നോ?................(ഊടുവഴിയിലൂടൊടി)

നിന്നെകാണാൻ ആരു വരുന്നെടി വായാടി
കിളിയെ........കൂയ്....കൂയ്.....വായാടികിളിയെ...
നിൻ കൊലുസ്സിൻ കൊഞ്ചൽ കേൾക്കാൻ
വരുന്നതാടി.....ആയിരമായിരം കഥകൾ കേൾക്കാൻ
വരുന്നതാണന്നെ..............കൂയ്.......കൂയ്........അത്
കാറ്റിനുമറിയാം.....കാട്ടാറിനുമറിയാം....കാന്താരിക്കു
മറിയാം........നിനക്കുമാത്രം അറിയില്ലെന്നോ.......?
മോനെ വേലയിറക്കണ്ട.........മോനെ............
ഹൃദയവാതിലിനു മുന്നിൽ ബോർഡു കണ്ടില്ലേ....?
നീ ബോർഡു കണ്ടില്ലെ.?...........
"Trespassers will be prosecuted" ങെ....എങ്ങിനെ..
എങ്ങനെ...... എങ്ങനെ....
Trespassers will be prosecuted"
അതെന്താ? അതെന്താണന്നെ?.................
മറുനാടൻ ഭാഷയിറിയാത്ത മന്തനാണൊ നീ....
മന്തനാണൊ നീ............. (ഊടുവഴിയിലൂടൊടി)


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:03-05-2018 03:40:46 PM
Added by :Suryamurali
വീക്ഷണം:343
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :