നിന്നെകുറിച്ച ... - പ്രണയകവിതകള്‍

നിന്നെകുറിച്ച ... 

നിന്നെ കുറിച്ചുള്ള കവിതകൾ എൻ വിരൽ തുമ്പിൽ വിടരുന്നു സഖി..

നിന്നെ കുറിച്ചുള്ള ഓർമ്മകൾ എൻ മനതാരിൽ നിറയുന്നു ... പ്രിയ സഖി..
നാം കണ്ട സ്വപ്‌നങ്ങൾ ,അതിൽ നീ നൽകിയ വർണ്ണങ്ങൾ ..
ഇന്നെൻ മിഴികളിൽ നിറയുന്നു ...അത് കണ്ണീരായി ഒഴുകുന്നിതാ...

അകലേക്ക് നീ മാഞ്ഞ നീരും..എൻ ഹൃദയും നൊന്തു പിടഞ്ഞു ..
തിരികെ വെറുമെന്നാശയോടെ ഏകാകിയായി ഞാൻ നിൽപ്പ് സഖി..

ജീവന്റെ അവസാന തുടുപ്പിലും , നിന്നെ ഓർത്തു ഞാൻ കേഴും ..
ജന്മാന്തരങ്ങളിൽ നിന്നെയും തേടി ഞാൻ അലഞ്ഞിടും..
നിന്നെ കുറിച്ചുള്ള കവിതകൾ എൻ വിരൽത്തുമ്പിൽ വിടരുന്നു സഖി..
അത് വരികളായി ഒരു തുണ്ടു കടലാസ്സിൽ പകർത്തിടും ഞാൻ
ആ വരികളിൽ താളത്തിൽ എന്നേക്കുമായി അലിഞ്ഞില്ലാതെ ആയിടും ഞാൻ ...


up
0
dowm

രചിച്ചത്:പ്രിയ S
തീയതി:10-05-2018 06:35:14 PM
Added by :PRIYA S
വീക്ഷണം:673
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :