നീർമാതളത്തിന്റ കൂട്ടുകാരി - പ്രണയകവിതകള്‍

നീർമാതളത്തിന്റ കൂട്ടുകാരി 

മനസ്സിൽ തോന്നിയത് പോലെ ഞാൻ എഴുതി
മനസ്സ് പറഞ്ഞ പോലെ ജീവിച്ച
എൻ നീർമാതളത്തിൻ സുഗന്ധമേ ....
കളഞ്ഞുകിട്ടിയ പാദസ്വരത്തിന്റ
ഓർമയിൽ തറവാടിൻ മുന്നിൽ
എത്തിയപ്പോൾ
മധുരം പോലെ രാവിന്റ കുളിരും
ഇരവിന്റ തെളിവും...
പുതുമഴയുടെ ഗന്ധവും പോലയുള്ള
കുളിരാർന്ന ഓർമകളുടെ ചിറകിലേറി.....
യാത്രയിൽ ,കണ്ടു മുട്ടി പലതും
പാലപ്പൂവിൻ ഗന്ധവും,കാവിലെ ചന്ദന മരങ്ങളും
അതിനോട് ഇടച്ചേർന്നു നിൽക്കുന്ന
ഇലയേതാ,പൂവേതാ എന്നറിയാൻ പറ്റാത്ത
ഇലയുടെ ആകൃതിയിൽ നാലുദളങ്ങൾ ....
കണ്ട മാതൃയിൽ ഞാനറിഞ്ഞു ...
ആ ..കുഞ്ഞു മാതളത്തിന് ഗന്ധം...
കാറ്റു വന്നു പോയതും..... തിരികേ
സ്വപ്നങ്ങളുടെ കൈ പിടിച്ചുള്ള മടക്കയാത്രയിൽ
എൻ മനമാകെ പൂക്കൾ വന്നു നിറയുകയും
ഇലകൾ കൊഴിയുകയും പോലെ
ഓർമ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം
മാത്രം ........


up
-1
dowm

രചിച്ചത്:
തീയതി:11-05-2018 10:40:17 AM
Added by :ARUN C S
വീക്ഷണം:227
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)