'അ'കാരം - മലയാളകവിതകള്‍

'അ'കാരം 

'അ' കാരം -സൂര്യമുരളി

'അ' എന്ന അക്ഷരമില്ലായിരുന്നെങ്കിൽ...ഒന്നും
തുടങ്ങാൻ കഴിയുമില്ലെന്നോർക്കണം....നാം...
അമ്മ മുതൽ അന്ത്യം വരെ ആശ്രയിക്കുന്നു...
ആത്മാവിൽ തൊട്ടു പറയാൻ കഴിയാതെ..,
ആശ്വാസ വചനങ്ങൾക്കെന്തർത്ഥം.............
ആയിരം വസന്തങ്ങൾ വിരിയിക്കാൻ പ്രപഞ്ചവും
പ്രകൃതിയും വിഷമിക്കും.......
ആന മുതൽ അമ്പാരി വരെ സർവ്വവും മിഥ്യ....

അഞ്ഞൂറാനും , ആനപ്പാറ അച്ചാമ്മയും ,
'അ' യിൽ ഉറങ്ങുന്നൂ ആരും മറക്കാതെ........
'അ'യിൽ തുടങ്ങിയ എൻ ആരാധന ആദ്യം
അമ്മയോട് ,ആരാധനാ മൂർത്തി രണ്ടാമത്
പിന്നെ വന്നൂ അദ്ധ്യാപിക ഒടുവിൽ ആൾ
ദൈവങ്ങളും ,........



up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:11-05-2018 02:42:31 PM
Added by :Suryamurali
വീക്ഷണം:165
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :