വലയം  - തത്ത്വചിന്തകവിതകള്‍

വലയം  

പുണരാൻ മാത്രമായ്
പുകയാൻ മാത്രമായ്
പൊലിയാൻ മാത്രമായ്
വികാരമൊടുക്കാൻ
പ്രണയബന്ധത്തിൽ
കാമ സൂക്തവുമായ്.

കളിചിരിമാറി
കൊഴിഞ്ഞുവീണതു
രണ്ടു ഹൃദയങ്ങൾ.
പ്രേമമറിയാതെ
മനസ്സിന്റെയുള്ളിൽ
തുണയില്ലാത്തൊരു
നിരാശ വലയം
മൂടുപടമായി..
ആരോരുമില്ലാതെ
പ്രേമം മതിയാക്കി
അവളെ പിരിഞ്ഞു.
നിത്യദുഃഖമുള്ളിൽ
വളരും കണിയായ്‌
.
.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-05-2018 06:04:01 PM
Added by :Mohanpillai
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :