ഒളിച്ചോട്ടം  - പ്രണയകവിതകള്‍

ഒളിച്ചോട്ടം  

ഒളിച്ചോട്ടം

ഇനി യാതൊരു വഴിയും തുറക്കപ്പെടില്ല എന്നു
പൂര്‍ണബോധാവാനായതുകൊണ്ടും
അവളെ പിരിയാനാവില്ല എന്ന സത്യം അറിഞ്ഞുകൊണ്ടുമാണ്
അയാള്‍ അങ്ങനെയൊരു തീരുമാനമെടുത്തത്...
ഒളിച്ചോടുക, എങ്ങോട്ടെങ്കിലും..
"സമ്മതമെങ്കില്‍ കൂടെ വരിക"
അയാള്‍ പറഞ്ഞു.

അവള്‍ തലയാട്ടി..
എന്നിട്ട് തിരിച്ചു നടന്നു....


up
0
dowm

രചിച്ചത്:Vivek
തീയതി:01-06-2012 02:50:17 PM
Added by :vishnu
വീക്ഷണം:362
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)