ന്ടെ അമ്മയ്ക്കായ് - മലയാളകവിതകള്‍

ന്ടെ അമ്മയ്ക്കായ് 

എന്ടെ അമ്മയ്ക്കായ്....

ഗര്‍ഭപാത്രത്തില്‍
ഒരിടം നല്‍കി
മാസങ്ങളോളം ചുമന്ന്
നൊന്തുപെറ്റ്, പുതിയ
ലോകം കാട്ടിത്തന്ന
എന്റ്റെ അമ്മ...
ഒരു പുതുനാമ്പിനു
ജീവനേകിയ സത്യവുമായ്
എന്നെ ഉരുവാക്കിതീര്‍ത്ത
എന്റ്റെ അമ്മ...
അമ്മയുടെ ജീവിതത്തില്‍
പുതിയ അംഗമായ് ഞാന്‍
എന്ടെ ജീവിതമൊ
അമ്മയില്‍‌ മാത്രമായി..
മാത്യ് കരസ്പര്‍ശനങള്‍
സാന്ത്വനമായ്..
അമ്മ തന്‍ ഗന്ധം
എനിക്കു ശ്വാസമായ്..
അമ്മയുടെ കൈകോര്‍ത്തു
കാഴ്ചകള്‍ കണ്ടപ്പോള്‍
ഞാന്‍ അറിഞ്ഞു സുരക്ഷിതത്വം
അമ്മ തന്‍ സ്വരങ്ങള്‍
ശ്രുതിലയതാളമാം സംഗീതമായ്..
തെറ്റുകള്‍ എപ്പൊഴും തിരുത്തി
നേര്‍ വഴി കാട്ടിയ
എന്ടെ അമ്മ...
സത്യം ഇതു ഞാന്‍ നിന്നില്‍ ഉരുവായി..
അറീവാകും സാഗരത്തെ
അറിഞ്ഞിടുവാനായി
അക്ഷരലോകത്തേക്കു കൈപിടിച്ചു
നടത്തിയ എന്ടെ അമ്മ...
സുഖങ്ങളും ദുഖങ്ങളും പങ്കിടാന്‍
എനിക്കു കൂട്ടുകാരിയായ
എന്ടെ അമ്മ...
അമ്മയില്‍ നിന്നും അകന്നപ്പോഴും
എന്നെ സ്നേഹിക്കുന്ന എന്ടെ അമ്മ...
സ്നേഹം എന്തെന്നും സ്നേഹിക്കാനും
പടിപ്പിച്ച എന്ടെ അമ്മ...
അകലെയെങ്കിലും ഇന്നും ഞാന്‍
ഒത്തിരി സ്നേഹിക്കുന്ന
എന്ടെ അമ്മയ്ക്കായ്....


up
0
dowm

രചിച്ചത്:Soya Nair
തീയതി:01-06-2012 03:01:35 PM
Added by :Sandeep
വീക്ഷണം:292
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :