ആളൊഴിയുമ്പോൾ  - തത്ത്വചിന്തകവിതകള്‍

ആളൊഴിയുമ്പോൾ  

വീടെന്ന സങ്കൽപം ഒഴിഞ്ഞു മാറാതെ
ഒരുമയിലെ സുഖ ദുഃഖം പങ്കിടാൻ.
ഇന്നലെ വരെ ഉണ്ടായിരുന്നവർ
ഇന്നുവീടുവിട്ടിറങ്ങി പോയപ്പോൾ
പങ്കിട്ട ഓർമകളുമായി ത്തിരിനേരം
നിശബ്ദമായുള്ളിലൊരു സംഘർഷമായി.
വാക്കേറ്റമുണ്ടായതും
ഭക്ഷണം പങ്കിട്ടതും
പൊട്ടിചിരിച്ചതും
അല്പം വഴക്കിട്ടതും
വീട്ടിലെ ശബ്ദത്തിനു -
വിരാമമായിരുന്നു
ഇന്നത്തെ മൗനം പങ്കിടാൻ
അകലങ്ങളിൽ മാത്രം.
ഇന്നലത്തെ മുഴക്കം
ഇന്നു മനസ്സിൽ മാത്രം
നഷ്‌ടമായ സ്വരങ്ങളുടെ
നീണ്ട നെടുവീർപ്പുമായ്


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-05-2018 08:58:30 PM
Added by :Mohanpillai
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :