വിരഹം
സായാഹ്നസൂര്യൻ വിരഹവും നോവുമായെരിയുന്ന വാനിലിന്നകലെമാഞ്ഞീടവെ
എൻജീവചക്ക്രവാളത്തിൽ നിന്നോർമയാം മേഘവും മായുന്നതറിയുന്നു ഞാൻ പ്രിയേ
നിന്നെയൊരുനോക്കു കാണുവാൻ
മാത്രമായ്
നീപോകും വഴിനീളെ വന്നൊരാ നാളുകൾ
ശൂന്യമെന്നാത്മാവിൽ നിൻസ്വപ്നശലഭങ്ങളായിരം വർണ്ണം പകർന്നൊരാ രാവുകൾ
എല്ലാമിന്നോർക്കവേ
വിങ്ങുന്നിതെന്മനം
ഇടറുന്നുവെൻസ്വരം
തേങ്ങുകയായ് മനം
മധുരമീയോർമകൾ മായുകില്ലെൻ നെഞ്ചിൽ
മായില്ല നിന്മുഖവുമൊരുനാളുമെൻ പ്രിയേ.
പൂവിന്നു വണ്ടുപോൽ പകലിന്നുവെയിലുപോൽ പുൽനാമ്പിനിണയായ് ഇളംമഞ്ഞുതുള്ളിപോൽ
ഇനിവരും ജന്മത്തിലെങ്കിലും നിന്നോടു
ചേരുന്നതും കാത്തിരിപ്പൂ ഞാനേകനായ്.
Not connected : |