യാത്ര  - തത്ത്വചിന്തകവിതകള്‍

യാത്ര  

പാതി വഴി പിന്നിട്ടയാത്രയിൽ
ഇനിയെത്ര ദൂരമെന്നറിയില്ല.
താണ്ടിയ വഴികൾ സുഖവും-
ആനന്ദവുമായിരുന്നു.
പാതി വഴിയിൽ ആരോ-
നട്ടു നനച്ചുരു ചെടി പറിച്ചു.
കാലങ്ങളുടെ കാത്തിരിപ്പിൽ
രണ്ടു പൂക്കൾ വിരിഞ്ഞു.
തനിച്ചുള്ള യാത്രയിൽ-
ഇനി മുന്നോട്ടുള്ള വഴികൾ
ദുർഘടകരമാണ്.....
വീഥിയിൽ വീഴാതെ ഒരു കൈ-
തരാൻ ആരുണ്ടന്നറിയില്ല..
മുന്നേ നടന്നവരാരും.
ഈ വഴി തിരിച്ചു വന്നില്ല,.
പിന്നിട്ട വഴികളറിയാം ദിശയറിയാം
ഇനിയെത്ര ദൂരമെന്നറിയില്ല..
ഇത്ര നാൾ നടന്നെത്തിയ പോലെ.
ഇനിയുള്ള വഴിയെളുപ്പമല്ല.
യാത്രയുടെ യാമങ്ങളെന്നെ
വാർധക്യത്തിലെത്തിച്ചേക്കാം..
ക്ഷീണിതനായേക്കാം....
വണ്ടിയും  ഊന്നു വടിയും-
വേണ്ടി വന്നേക്കാം.......
ദിക്കിലെത്തും മുന്നേ -
അടർന്നു വീഴുമ്പോൾ-
എൻ കൈ വണ്ടിയിൽ
നിൻ കാലുകൾ ചക്രങ്ങളായ്
ഞാൻ പ്രതീക്ഷിച്ചിടുന്നു...
.....................................................
റഷീദ് വറ്റലൂർ


up
1
dowm

രചിച്ചത്:റഷീദ് വറ്റലൂർ
തീയതി:16-05-2018 04:04:59 AM
Added by :Rasheedvattaloor
വീക്ഷണം:128
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :