സൂര്യകാന്തി - തത്ത്വചിന്തകവിതകള്‍

സൂര്യകാന്തി 

പതിവിലും നേരത്തെയെൻ നേർക്കു
വന്നു നീ, മിഴികളിൽ കണ്ണീർ കുടവുമായി
വള്ളിപ്പടർപ്പുകൾ കത്തിയമരുമ്പോഴുമെൻ
നേർക്കു ചീറ്റുന്നു കാന്ത രശ്മി.
ചിന്തേരിലിട്ടപോൽ ഉരുകിയലിഞ്ഞീടുന്നു
സൂര്യകാന്തി നിന്റെ മൗനങ്ങളും.
എന്നിട്ടുമെന്തേ നീ നേരത്തെയിങ്ങു പോന്നെ-
ന്നുടെ കായലിൻ രോദനം കേൾക്കുവാൻ.
നീ നട്ടപാതയും, നിൻ ഉടലും ചേർന്നു
മന്ദസ്മിതം തൂകുമീ സന്ധ്യയിൽ
നീ പറഞ്ഞീടുന്നൊരീ കവിതയാണോ
സൂര്യകാന്തീ നിന്റെ നാദങ്ങളൊക്കെയും.


up
0
dowm

രചിച്ചത്:രേഷ്മ .കെ.
തീയതി:20-05-2018 04:35:01 PM
Added by :Reshma
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me