ഇരട്ട സ്വപ്നം  - തത്ത്വചിന്തകവിതകള്‍

ഇരട്ട സ്വപ്നം  

അവളുടെ ചിരികൾ വെറുമൊരു ചിരിയായിരുന്നില്ല
എനിക്കൊരു രുചിയായിരുന്നു.
അവളുടെ കുളിരോ വെറുമൊരു കുളിരായിരുന്നില്ല
എനിക്കൊരു തഴുകലായിരുന്നു.
അവളുടെ ദുഃഖമെന്റെ ദുഃഖ മായിരുന്നു
എന്റെദുഖം അവളുടെ ദുഖമായിരുന്നു.
ഇരുവരുമില്ലങ്കിൽഗദ്ഗദങ്ങളൊരുക്കും ചലിക്കുന്ന
മാംസപിണ്ഡങ്ങളാകുമായിരുന്നു.
ഒറ്റയ്ക്കു ചില്ലയിലിരുന്നു കൂവുന്ന കുയിലാരെയോ തേടി
വീണ്ടും പറക്കും സൂര്യൻ ചുവന്ന്‌കടലിൽ പതിക്കും വരെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-05-2018 08:39:44 PM
Added by :Mohanpillai
വീക്ഷണം:68
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)