പ്രണയിനി - പ്രണയകവിതകള്‍

പ്രണയിനി 

ഇമകളിണചേരാത്ത ഇരവുകളിലോന്നില്‍
ഇടനെഞ്ചിലെസ്മരണഇരമ്പിനില്‍ക്കെ
ഇടവമാസത്തിലെഇമ്പംനുകരുവാന്‍
ഇനി നീയുമണയണം കൂട്ടുകാരി

അച്ഛനോടൊത്തന്നാദ്യമായി
വിദ്ധ്യാലയത്തിലേക്കെത്തിടുമ്പോള്‍
വെള്ളികൊലുസു മണിഞ്ഞനിന്നെ-
ആദ്യമായികണ്ടുഞാന്‍ തെല്ലടുത്തായ്

വിദ്ധ്യാലയത്തിന്റെകല്‍മതിലില്‍
നിന്ന് വെളിയിലേക്കുറ്റുനോക്കെ-
കണ്ടുഞാനുള്ളില്‍ കുളിര്‍ചൊരിയും
നിന്‍മന്ദഹാസത്തിന്‍മാസ്മരികം

നിന്നെഅടുത്തൊന്നറിഞ്ഞിടുവാന്‍
ഉള്ളില്‍നിറയുന്നുമോഹമെന്നാല്‍
ലജ്ജയാലെന്‍മുഖംമറച്ചുവെച്ചു
എന്നുടെവര്‍ണകുടമറയാല്‍

കാലചക്രത്തിന്‍വിസ്മയത്താല്‍
കൗമാരമെന്നല്‍ചിറകടിക്കെ
നാട്ടിന്‍പുറത്തെഇടവഴിയില്‍
പിന്നയുംനിന്നെഞാന്‍കണ്ടുമുട്ടി

എല്ലാംമറന്നുഞാനോടിയെത്തി
നിന്നെപുണരുവാനായിമാത്രം
എന്നിലലിഞ്ഞ്‌നീചേര്‍ന്നിടുമ്പോള്‍
എന്തിരുന്‍മാദമായിരുന്നു.

ഉള്ളില്‍കൊതിക്കുന്നു കൂട്ടുകാരി
നിന്നോടൊത്തൊരു ബാല്യകാലം
വെള്ളികൊലുസുംമണിഞ്ഞനിന്നെ
കുഞ്ഞിളംകൈയ്യാല്‍ പകര്‍ന്നെടുക്കാന്‍


up
0
dowm

രചിച്ചത്:JAYAKRISHNAN
തീയതി:20-05-2018 11:48:40 PM
Added by :JAYAKRISHNAN
വീക്ഷണം:654
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :