ഇടയൻ. - തത്ത്വചിന്തകവിതകള്‍

ഇടയൻ. 

ഞാനിപ്പോൾ യാത്രയിലാണ്.
ഊടുവഴികളും , നാനാ ഋതുക്കളും താണ്ടി
അങ്ങു ദൂരെ ഒരിടയൻറ പുൽമേട്ടിൽ.
ഒരു സാധാരണ ഇടയനായിരുന്നില്ലത്.
പിന്നെയോ,,,
ജീവിത മധുരച്ചവർപ്പുകൾ നുള്ളി നുകർന്നോൻ,
മധുവിനും കയ്പുെണ്ടെറിഞ്ഞോൻ.
ഒത്തിരി പകരാനാവുമിനിയവനാൽ
അത്രമേൽ നുകരേണ്ടതുണ്ടിനിയെനിക്കും.
യാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്
ഇടയന്റെ പുൽമേട് ഒരിക്കലും അവസാനിക്കുന്നില്ല
അതെ.......
അതുതന്നെയായിരുന്നു ജീവിതം
പക്ഷേ അത് തിരിച്ചറിഞ്ഞപ്പോഴേക്കും
ജീവിതത്തിൻറെ നൂൽപ്പാലം
യാത്ര അവസാനിപ്പിച്ചിരുന്നു.


up
0
dowm

രചിച്ചത്:രേഷ്മ .കെ.
തീയതി:21-05-2018 03:39:48 PM
Added by :Reshma
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :