ഓർമ്മ പാട്ട്  - തത്ത്വചിന്തകവിതകള്‍

ഓർമ്മ പാട്ട്  

ഓർക്കാൻ ഒത്തിരി നന്മകൾ ഉണ്ട് ......ഓർമ്മകൾ ഉണ്ടായിരിക്കണം ....
മറക്കുവാൻ പല തിന്മകൾ ഉണ്ട് മറക്കുക അതിവേഗം നാം ......

ഓർമ്മ പാട്ട് പാടുക നിത്യം ഹൃദയ വീണ തന്ത്രികളിൽ ....
ഓർമ്മകൾ നമ്മെ ജീവിപ്പിക്കും
ഉണർത്തു പാട്ടായി നിരന്തരം .......

കഴിഞ്ഞ കാല സ്മൃതിയിൽ നമ്മൾ നില മറന്നു പെരുമാറരുതെ ..
നടന്ന പാത മറന്നീടല്ലേ
പഴമയിലേക്ക് ഓർമ്മകൾ അയയ്ക്കുക നമ്മൾ ...........


ഊഷര ഭൂമിയിൽ നട്ടു വളർത്തിയ
ഈശ്വര കരുണ ഓർക്കുക നാം .....

മറന്നീടല്ലേ ഉയർച്ചയിൽ
സ്വയം പുകഴുവൻ ഇടയാകരുതേ .......

ഓർക്കുക ജീവിത നൊമ്പരങ്ങളെ നീറും കഠിനമാം മുറിവുകളെ ...
ഓർക്കുക ദൈവീക കരുതലിനെ ...
ഓർക്കുക ദൈവീക നന്മകളെ .......


up
0
dowm

രചിച്ചത്:ഡാനിയേൽ അലക്സാണ്ടർ
തീയതി:23-05-2018 10:59:54 AM
Added by :Daniel Alexander Thalavady
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :