ജീവനറ്റ ജനാധിപത്യം        
    
 
 കണ്ണുണ്ട് എങ്കിലും
 കാഴ്ചയില്ല 
 ചെവിയുണ്ട് കേൾവി കുറഞ്ഞിട്ടുണ്ട് 
 നാവുണ്ട്  ചൊല്ലുവാൻ  
 ചൊല്ലുന്നില്ല 
 പൊതു ജനം കഴുതകൾക്കു സമം .....
 
 
 നേതാക്കൾ തൻ ആജ്ഞയ്ക്കു ചെവി കൊടുത്തു ............
 താളം ചവിട്ടും പാവ ജന്മങ്ങളോ..?
 
 ജാതി മത വർഗ്ഗ ശക്‌തികൾക്കു ...
 തീറെഴുതി കൊടുത്തു സർവ്വം ...
 
 നേതാക്കൾ   ഉരുവിടും വിഡ്ഢിത്തങ്ങൾ .....
 അണികൾ ഒന്നിച്ചു ചേർന്നു പാടി ....
 
 സ്വാതന്ത്ര്യം. ..
  ഉണ്ടന്നഭിമാനിക്കും നാമിന്നു പാരതഽന്തൃത്തിലോ ????
 
 ആരോ തെളിച്ച വഴികൾക്കു പിന്നാലെ....
  അപഥ സഞ്ചാരം ചെയ്യുന്നോർ നാം ....
 
 
 ചങ്ങലകളില്ലാതെ ബന്ധനം തീർക്കുന്ന 
  മൂഢ ജന്മത്തിൻ മൂക സാക്ഷികൾ ...
 
 
 കാണുമ്പോൾ മോഹന വാഗ്ദാനങ്ങൾ ഏറെ തരും ഇവർ വാരിക്കോരി ...
 അധികാരത്തിലെത്തിയാലോ പിന്നെ  ജനങ്ങൾക്ക് ഗദ്ഗദങ്ങൾ ...
 
  ജനാധിപത്യത്തിന്റെ പേരിൽ 
 പണാധിപത്യം നടമാടുന്നു ...
 കോടികൾ കീശയിലാക്കി അവർ ഏകാധി പതി കളായി വാണിടുന്നു ...
 
 സത്യം ഇവിടെ ഹനിക്കപ്പെട്ടു ...
 നീതി ഇവിടെ പോയ് മറഞ്ഞു ...
 നേരോടെ ചൊവ്വോടെ ചെയ്യുവാൻ ഇല്ലാരും 
 ജനാധിപത്യം  മരിച്ചിവിടെ .
      
       
            
      
  Not connected :    |