ലംഘനം  - തത്ത്വചിന്തകവിതകള്‍

ലംഘനം  

ഭൂമണ്ഡലത്തിലും
ബാഹ്യാകാശത്തിലും
ആഴക്കടലിലും
സുരക്ഷയൊരുക്കി
ആകാശക്കോട്ട തീർത്തു
സ്വതന്ത്ര മനുഷ്യൻ.

നാരങ്ങായിലെത്തി
തക്ഷകനൊടുക്കിയ
പരീക്ഷിത്തിനേറ്റ
മുനിശാപം പോലെ.
പതിയിരിക്കുന്ന
സൂക്ഷ്മാണുക്കളെത്തും
മരണം വിധിച്ചു-
കാലാകാലങ്ങളിൽ.

ഒളിക്കാനാവില്ല
മൃഗജീവിതത്തിൽ
ഇടപെടുന്നതു-
അവകാശമുള്ള
ജീവന് തടയിട്ടു-
വിപത്തു വിളിച്ചു-
വരുത്തും നാശത്തിൽ
നാഗരികതയും.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-05-2018 01:16:42 PM
Added by :Mohanpillai
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :