പോയ കാലം.
ഒത്തിരി നാളുകൾക്കിപ്പുറത്തെത്തി ഞാൻ
ഓർത്തിടുന്നെന്നുടെ പോയ കാലം
പഴമതൻ ഗന്ധം രുചിച്ചപ്പൊഴെൻ
മനം അറിയാതെ വിങ്ങിക്കരഞ്ഞുവല്ലോ...
എന്നു നീ വരുമെന്റെ പൂങ്കിനാവേ
എൻറെ ഹൃദയം നിനക്കായ് തുറന്നിരിപ്പൂ
ചിമ്മിച്ചിണുങ്ങിയും, തോളോടുതോൾ ചേർന്നും,
അന്നു ഞാൻ പൊയ്പോയ വീഥികളും,
ഓണനാളിൽ വിടർന്നിത്തിരി പൂക്കൾ
നുള്ളിയെടുത്തൊരാ വികൃതികളും,
ഞാറ മരത്തിൻറെ ചോട്ടിൽ ഇരുന്നതും,
ഇന്നെന്റെ ഓർമ്മതൻ കുങ്കുമച്ചെപ്പിതിൽ
പൂക്കുവതു, കായ്ക്കുവതു തേൻവസന്തം.
ഇല്ലിനി തിരികെയെത്തുവതില്ലെന്ന
നേരു ഞാൻ തിരിച്ചറിയുന്നിതിവിടെ....
Not connected : |