നഷ്ട വസന്തം - പ്രണയകവിതകള്‍

നഷ്ട വസന്തം 

ആയിരം പൊന്മലർ പൂത്തുവിടർന്നൊരാ മധുമാസം പോയി മറഞ്ഞെന്നാലും
മാനസ നന്ദനവനിയിൽ വിരിഞ്ഞ വെൺപൂവുകളൊരുനാളും വാടുകില്ല
പോയ വസന്തത്തിനോർമ്മകൾ നെഞ്ചേറ്റി മൂളുന്ന രാഗവിഭഞ്ജികയായ്..
മലരുകളെല്ലാം കൊഴിഞ്ഞൊരീ വാടിയിലേകനായ് തേങ്ങുന്നു മമഹൃദയം..
മരുഭൂവിനാത്മാവിൽ പെയ്തിറങ്ങുന്നൊരു മഴയുടെ സംഗീതമെന്നപോലെ
നീറുമെന്നാത്മാവിലമൃതമായ് മധുരമായ് നിൻകുളിരോർമകൾ പെയ്തിടുന്നു
വാടിക്കരിഞ്ഞൊരെൻ മാനസശാഖികൾ വീണ്ടും മരതകമണിയുകയായ്
വേനലിൽ വാടിത്തളർന്ന പുൽനാമ്പിനെ പൂന്തേൻത്തുള്ളി പുൽകുംപോലെ..
ദൂരെയെങ്ങോ പോയ് മറഞ്ഞുവെന്നാകിലുമുള്ളിൽ നിൻമോഹനരൂപം മാത്രം
ഓർമ്മതൻ മായാവനത്തിലെ പൂങ്കുയിൽ പാടുമീ രാഗമെൻ ജീവരാഗം








up
0
dowm

രചിച്ചത്:Govardhan
തീയതി:26-05-2018 11:14:20 AM
Added by :Govardhan N
വീക്ഷണം:391
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :