കനലെരിയും ഭൂമി
കനലെരിയും ഭൂമി
****************
ഒരു മുളങ്കാടിന്‍റെ സംഗീതം കേള്‍ക്കുവാന്‍
കൊതിയോടെ ഞാനെത്തി നില്ക്കേ,
അഗ്നി വര്ഷിച്ചെന്‍റെ ഉര്‍വ്വി കരിക്കുവാന്‍
കരിമ്പുക തുപ്പുന്ന ശാലകള്‍ കണ്ടു ഞാന്‍ .
ഉരുകുന്ന ലാവപോലൊഴുകുന്ന പെരിയാറും
കരതെറ്റി,വഴിതെറ്റി , കടലുകാണാതിടറി വറ്റുന്നു .
കഴുകുകള്‍ പെരുകുന്നു , അറവുകള്‍ കൂടുന്നു ,
ആത്മാവു കേണിട്ടോ(?) , ആകാശം വിതുമ്പുന്നു .
വെട്ടിപ്പൊളിച്ചു വിറകായെരിയുന്നു , നാളെതന്‍
മഴകുംഭംപേറും മരങ്ങളും,അടവിയും .
മഴതിന്നാന്‍ വെമ്പിക്കഴിഞ്ഞോരാ പുല്‍ക്കൊടി,
മരണമാല്യത്തിനായ് പൊരിവെയില്‍ തിന്നുന്നു .
വ്യസനവുംപേറി,ഭയമോടെ,യൊരുകാറ്റു മെല്ലവേ,
വിഷവും വമിച്ചു കൊണ്ടിന്നെന്‍റെയടച്ചിട്ട-
ജാലകച്ചില്ലില്‍ വെറുതെ മുട്ടുന്നു , കെഞ്ചുന്നു
അകത്താരാനുമുണ്ടോഒരിറ്റു ശ്വാസം തരാന്‍ ?
ഒരു വിത്ത് മെല്ലെ തലപൊക്കി വേഗം
ഗര്ഭത്തിലേക്ക് തിരിച്ചു പോയി
കതിരോന്റെ എരിമിഴികനല്‍ കണ്ടു പേടിച്ചോ
കിളികുലമൊന്നാകെ മൗനമുണ്ണുന്നു .
വെട്ടിപ്പൊളിച്ചു നാമാഗര്‍ഭപാത്രം വീണ്ടും
മുറ്റിയമാലിന്യക്കലവറയാക്കുവാന്‍
ഇനിയുമീ ഭൂമി പെറില്ല, പെറ്റാലുമതൊരു
ചാപിള്ളയാകു,മല്ലെങ്കിലൊരു, പ്ലാസ്റ്റിക്കു കുഞ്ഞാവും .
പ്രിയ ഉദയന്‍
Not connected : |