എല്ലാം മറക്കാം  - തത്ത്വചിന്തകവിതകള്‍

എല്ലാം മറക്കാം  

എല്ലാം മറക്കാം
-----------------
എരിയുന്ന സൂര്യനെ ഇനി മറക്കാം
ദൂരെ ഇരുളിന്റെ മടിയിലീ ചുമടിറക്കാം
തെളിയുന്ന പകലിനെ പാടെ മറന്നെന്റെ
യാത്രയില്‍ രാവിന്റെ കൂട്ടിലെത്താം

വിരിയുന്ന പൂവിനെ എന്നേ മറക്കാം
കിളി മൂളും പാട്ടിതു വഴിയെ മറക്കാം
തെളിയുന്ന പകലിനെ പാടെ മറന്നെന്റെ
യാത്രയില്‍ രാവിന്റെ കൂട്ടിലെത്താം

പടരുന്ന പൂമണം ഇവിടെ മറക്കാം
വിടരോന്നോരെരിയുന്നരഗ്നിയെ പൂകാം
തെളിയുന്ന പകലിനെ പാടെ മറന്നെന്റെ
യാത്രയില്‍ രാവിന്റെ കൂട്ടിലെത്താം

വിടരുന്ന ചിരി തന്‍ സുഗന്ധം മറക്കാം
കാറ്റായ്‌ തഴുകുന്ന സ്നേഹം മറക്കാം
തെളിയുന്ന പകലിനെ പാടെ മറന്നെന്റെ
യാത്രയില്‍ രാവിന്റെ കൂട്ടിലെത്താം

തിരകള്‍ മറക്കാമീ തീരം മറക്കാം
ചക്രവാളത്തിലെ ചോപ്പു മറക്കാം
തെളിയുന്ന പകലിനെ പാടെ മറന്നെന്റെ
യാത്രയില്‍ രാവിന്റെ കൂട്ടിലെത്താം

**************************************


up
0
dowm

രചിച്ചത്:LOUIS THOMAS
തീയതി:03-06-2012 10:05:58 PM
Added by :LOUIZ
വീക്ഷണം:361
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me