കിനാവിൻറെ പുത്രി
താന്തമായ് ചിന്തിച്ചിരുന്നു കൊള്ളട്ടെ ഞാൻ
മഞ്ഞുപൊഴിയുമീ ഏകാന്തരാവിതിൽ
കേട്ടുകൊണ്ടിരിക്കയായ് പൂനീലാവേ നിൻ-
കാൽപെരുമാറ്റത്തിൻ ചിലമ്പൊലികൾ.
താരകൾ കൺചിമ്മുമോരോ നിമിഷവും
താമരപ്പൊയ്ക തൻ പൂമഞ്ചലിൽ
കൊഞ്ചി കിണുങ്ങുന്ന കിങ്ങിണി കുരുവിയും,
അഞ്ജനമെഴുതുന്ന താഴികക്കുടവും
എന്നെ കൊതിപ്പിച്ചിടുന്നിതാ ഏറെ നേരമായ്....
നീലകുറിഞ്ഞി തൻ നറു സുഗന്ധം എൻ
ജാലക വാതിലിൽ വന്നു നിൽക്കേ
ഒരു നോക്കു കണ്ടു ഞാനെൻ മനസ്സിനെ
എവിടെ നീയെൻ കതിരൊളിയേ....
കാട്ടരുവി തന്നുടെ ഗാന വീഥിയും,
പഴമൊഴി പാടുന്ന മൺവീണയും,
എൻ കനവിലുദിച്ചുയർന്നിതാ ദീർഘമായ്......
ഒരു നറു രശ്മി പോൽ
എൻ മനതാരിൽ കുറിച്ചിടുന്നിതാ
ആ ചുവന്ന പുഷ്പം.
നിശ്ചലമെന്തേ പറഞ്ഞീടുന്നു
ഈ മിഴികൾ
അതു നൊമ്പരമല്ലെന്റെ-
ഏകാകിയാം നനുത്ത കവിതപോൽ....
Not connected : |