മീനുവിന്റെ ദുഃഖം - പ്രണയകവിതകള്‍

മീനുവിന്റെ ദുഃഖം 


ഒരുവേളപോലും ഒരുമിച്ച് തലചായ്ക്കാൻ തരാതെ
ഒരുവേളപോലും തിരികെ വരാതിരിക്കുവാനായ്
എൻ പ്രാണനെ തട്ടിയെടുത്ത കാട്ടാളാ
നീയെൻ മാരനെ കൊന്നൊടുക്കി.

എന്തിനാ സോദരാ ഈ അരുംകൊല
വിധവയെന്ന പദവി ചാർത്തിതരുവാനോ.. ?
മതത്തിൻ വേലിക്കെട്ട് ചാടിവന്ന അമ്മേ,
നിനക്കും തോന്നിയില്ലേ അരുതെന്നു പറയാൻ.

നിന്റെ ബലിഷ്ടകരങ്ങൾ കൊണ്ടെൻ
പ്രാണന്റെ കണ്ണുകൾ ചൂഴ്‌ന്നെടുക്കുമ്പോഴും
അരുതെന്ന് പറഞ്ഞ് നിലവിളിച്ചില്ലേ
ആ പാവം പ്രാണനാഥൻ.

പെണ്ണിനെ പിച്ചിചീന്തുന്നൊരീലോകത്ത്
ആത്മാർത്ഥമായൊരു ഹൃദയമുണ്ടായ എൻ
നാഥനെ ആറടിമണ്ണിനുള്ളിലൊതുക്കുമ്പോൾ
ആങ്ങളമാരെ നിങ്ങൾ എന്തുനേടി...

പൊറുക്കണം മമ സ്നേഹിതനേ,
മരണം സമ്മാനിച്ച ഈ പ്രണയിനിയോട്
കുഴിവെട്ടി മൂടിയെൻ പ്രണയത്തെ നിങ്ങളെല്ലാം
കൂരിരുട്ടിലാക്കി എൻ ഹൃദയത്തെയും...


അഖിൽ എസ് മോഹൻ✍🏽


up
0
dowm

രചിച്ചത്: അഖിൽ എസ് മോഹൻ✍🏽
തീയതി:31-05-2018 08:18:00 AM
Added by :Akhil S Mohan
വീക്ഷണം:254
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me