സമയം - മലയാളകവിതകള്‍

സമയം 

സമയം. സൂര്യമുരളി

സമയം പോയതറിഞ്ഞീല....... എന്നെ
കാത്തു നിന്നതുമില്ല....
പുറകോട്ടു തിരിക്കാൻ കഴിഞ്ഞതുമില്ല.......
പിടിച്ചു നിർത്താൻ തുനിഞ്ഞതുമില്ല....
മോഹങ്ങൾ പലതും ബാക്കി...
ആശകളും സ്വപ്നങ്ങളും നിറച്ച സമയ
രഥ ചക്രം ഉരുണ്ടുകൊണ്ടേയിരുന്നു......
ചക്രവാള സീമയിലെത്തുംവരെ......
ഭൂതകാലത്തിലേക്കൊന്നു തിരിഞ്ഞു
നോക്കാൻ സമയമില്ലാപോലും.........

ഉഷസ്സിൻ കണ്ണിൽ നോക്കിനിന്ന നേരം,
സൂര്യകിരണങ്ങൾ തഴുകിത്തലോടി
പോയതറിഞ്ഞീല.............
കാലചക്രവേഗം പതിന്മടങ്ങ്‌ ശക്തിയിൽ
ഉരുണ്ടുകൊണ്ടേയിരുന്നു........
ഗ്രീഷ്മം വന്നുപോയ് വസന്തത്തിനു വഴിമാറി
ശിശിരം ശൈത്യത്തിനും.....
ഋതുക്കൾ മാറിയതും, പോയതും അറിഞ്ഞീല.......
രോമക്കുപ്പായത്തിലൊളിച്ച ശൈത്യത്തെ
സ്നേഹിച്ചു, ലാളിച്ചു.........
കൈവിട്ടുപോയതെന്നാണെന്നറിഞ്ഞീല........
കണ്ണുചിമ്മി അന്ധകാരത്തിലാണു പോയ്......
ഇരുട്ടിന്റെ ആത്മാവായ് സമയദൈർഘൃം
കൊതിച്ചു, ഒരുനുറുങ്ങു വെട്ടത്തിനായ്......
ആശിച്ചു....ദിനദൈർഘൃം നാലിരട്ടിയായിരുന്നെങ്കിൽ.........


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:31-05-2018 10:38:44 AM
Added by :Suryamurali
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me