യാത്രയില്‍  - തത്ത്വചിന്തകവിതകള്‍

യാത്രയില്‍  

യാത്രയിലാണ് ഞാന്‍
ഒരു നീണ്ട യാത്രയില്‍ .........
മുന്നോട്ട് മാത്രമോടുന്ന ഒരു
നീണ്ട യാത്രയില്‍ ..........
വശങ്ങളില്‍ നിറങ്ങളില്ല
മുന്നിലായിരം ചോരപ്പാടുകള്‍ ..
മുന്നോട്ടോടി ഞാന്‍ കണ്ട കാഴ്ചകള്‍
ചോരതന്‍ മനമുല്ലതയ്രുനു ..............
കനവില്‍ ഭ്രമം നിറച്ചു ഞാന്‍ നടന്നു
കാട്ടാള രൂപത്തെ ഞാന്‍ കണ്ടു ..........
കനിവിന്റെ കോലങ്ങള്‍ കണ്ടില്ല ഞാന്‍
പ്രണയത്തിന്‍ കരുതലും കണ്ടില്ല ഞാന്‍.........
ഭയവും വെറുപ്പും
തീയാട്ട ഭാവവും , നെഞ്ചിലെ പകയും
കണ്ടു ഞാന്‍ ഓടി ..............
തെറിക്കുന്ന ചോരയില്‍ എന്നെ കണ്ടു ഞാന്‍
ഭയക്കുന്നു ഞാനീ കാലമിതിനെ ..........
ഭയക്കുന്നു ഞാനീ കാലമിതിനെ ..........
പറയൂ ഞാനെന്തു ചെയ്യണം
ഒളിക്കണോ നിന്‍ പാശമെതാത്ത രാവതില്‍
അന്ധകാരത്തിന്‍ മടിത്തട്ടില്‍ ..............


up
0
dowm

രചിച്ചത്:arun
തീയതി:07-06-2012 10:33:58 AM
Added by :john
വീക്ഷണം:238
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :