യാത്ര
ഇനിയെത്ര ദൂരമെൻ ലക്ഷൃമെത്താൻ
തെളിയുകയില്ലേ നീ എൻ മനസിൽ.....
അറിയാത്ത വീഥികൾ തോറും
നടന്നു തളർന്നു ഞാൻ.
സ്വപ്നങ്ങൾ മരവിച്ചുപോയോ
ഇന്നെൻ ഹൃദയത്തിൽ
എന്നാഗ്രഹങ്ങളിനി എത്രനേരം?
ഒന്നുമേ അറിയാതെ
ഈ വീഥിയിൽ ഞാനേകയായ്
അകലുമോ നീ സന്ധ്യേ...
പടിവാതിൽ ചാരും മുമ്പെന്നെ നീ ഓർക്കുമോ?
എവിടേക്കെന്നറിയാതെ
വഴിയിൽ പകച്ചുനിൽക്കുമീ
പെൺകൊടിയെ,
അറിവിൻ നിഴലിൽ
പകച്ചുപോയൊരാ പൂവിനെ,
മഴയെത്തും മുൻപേ നിങ്ങളീ മേഘങ്ങളേ
കാർമേഘങ്ങൾ തിങ്ങിനിൽക്കുന്ന
താരകൾ കണ്ണുചിമ്മുന്നൊരാ
പൊന്നമ്പിളി പുഞ്ചിരിതൂകുമാ
പൂങ്കാവിലേക്കു ക്ഷണിക്കാമോ?.....
Not connected : |