മഴ നിയോഗങ്ങള്‍
മഴ നിയോഗങ്ങള്‍
ആരും കാണാനില്ലാതെ,
ഏതോ നിയോഗം പോലെ
പെയ്യ്ത് ഒഴിയുന്ന,
പെയ്യ്ത് നഷ്ടപ്പെടുന്ന
എത്ര മഴകള്‍.
****************************************
ഇഷ്ടപ്പെടുന്നവരെയും
വെറുക്കുന്നവരെയും,
ചേര്‍ത്ത് പിടിക്കുന്നവരെയും
കൈ ഒഴിയുന്നവരെയും,
ഒരു പോലെ നനയ്ക്കുന്ന മഴ.
*****************************************
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ
നനയുക, നനയ്ക്കുക
എന്ന വിശുദ്ധ നിയോഗവുമായി
മഴ.
***************************************
ലോകത്തില്‍ നിന്നോടിയോളിച്ചു-
മഴ അന്തര്ദാനം ചെയ്യുന്ന
മണ്ണിന്റെ സുരക്ഷിത ഗര്‍ഭം...
മഴ കേറിക്കേറി മറയുന്ന
മാനത്തെ കാണാക്കോണി....
മഴ നെഞ്ചലച്ചു, ചാടിച്ചാകുന്ന
കടലിന്റെ കുത്തൊഴുക്ക്..
****************************************
ഒടുവില്‍,
മഴയെവിടെപ്പോയാണ് ഒളിച്ചെതെന്ന
വെറും അന്വേഷണങ്ങള്‍
ഉത്തരം കിട്ടാ ചോദ്യമായി,
കടങ്കഥയായി,
ഗതി കിട്ടാതലയുന്നു.
Not connected : |