നാം നമുക്കുചുറ്റും  - തത്ത്വചിന്തകവിതകള്‍

നാം നമുക്കുചുറ്റും  


വിതക്കാൻ മടി
നനക്കാൻ മടി
കൊയ്യാൻ മടി
കാലമേ നാം ഇതെങ്ങോട്ട്


നടക്കാൻ മടി
കുനിയാൻ മടി
ഇരുന്നാൽ എഴുനേൽക്കാൻ മടി


മടിയെന്നവിപത്തിനെ
സ്വാഗതംചെയ്തു നാം
കൊണ്ടുവന്നു മാറാരോഗങ്ങളെ

സുഖലോലുപരാകാൻ ആർത്തിപൂണ്ടു
കഷ്ടതകളും ത്യാഗങ്ങളും
എന്തെന്നറിയാത്ത സമൂഹം

കണ്ണും മുക്കും കെട്ടി
സുഖങ്ങളും ലഹരികളും
തേടി അലയുന്ന കോമരങ്ങൾ

രക്തദാഹികളായ് ക്രുര
വിനോദം നടത്തുന്ന
കാട്ടുമൃഗങ്ങൾ .


up
0
dowm

രചിച്ചത്:
തീയതി:06-06-2018 02:59:03 PM
Added by :Vidya Sanal
വീക്ഷണം:94
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :