ഗോൾ  - തത്ത്വചിന്തകവിതകള്‍

ഗോൾ  

ബ്രസീലിനെ നിലയ്ക്കു നിർത്തിയ സ്വിസും
അർജന്റീനയെ തണുപ്പിച്ച ഐസ്‌ലൻഡും
കാല്പന്തിന്റെ പുതിയ കലാപകാരികൾ.
ശക്തന്മാരെ ഒട്ടുനേരംഅശക്തരാക്കുന്നു .
നീളത്തിലെ മികവ് പുത്തൻ കൂട്ടുകാർ
കളിയുടെ വമ്പരെ തല കുനിപ്പിച്ച രംഗങ്ങൾ.
കാൽപന്തിലെ ചെറിയ വലിയവരായി
കാണികളനര്ഘ നിമിഷങളിൽ.

സ്പെയിനും പോർട്‌ഗേലും പകരം വീട്ടി
വരമ്പത്തു നിന്നുകാലിടറി വീഴാതെ.
വാശിയും വെറും ഫലിപ്പിച്ചു മെക്സിക്കോ
മുട്ടുകുത്തിച്ചു ജർമനിക്കു പ്രഹരവുമായ്‌.

റഷ്യനും മെക്സിക്കനും ആരംഭ ശൂരരെങ്കിലും
ആരെയും ചൂണ്ടയിൽ നിർത്തുന്ന മുമ്പന്മാർ
വമ്പന്മാർ അടവ് മാറ്റിയില്ലെങ്കിൽ
അട്ടിമറികൾ ഹർഷാരവത്തിൽ
ഓരോ കളിയും ഓരോ സന്ദേശം
വിജയം പറയാൻഗോൾ വലയം മാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-06-2018 07:11:47 PM
Added by :Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :