പത്തിരി - മലയാളകവിതകള്‍

പത്തിരി 

പത്തിരി. സൂര്യമുരളി

ഇടിച്ച പത്തിരി ചുട്ടുകൂട്ടുമ്പോൾ എന്നെ
മറക്കല്ലെ,ഉമ്മാ ങ്ങള് എന്നെ മറക്കല്ലേ....
അയിലത്തല കറിവെക്കുമ്പം എന്നെ
ഒതുക്കല്ലെ...ഉമ്മാ കൂട്ടത്തിൽ എന്നെ
ഒതുക്കല്ലെ... നോക്കിയിരിക്കണ എന്നെ
ഒതുക്കല്ലെ...........
പിടക്കണ മീൻ കാണുംമ്പം, നാവും
പിടക്കണുമ്മാ......

പൊരിച്ച മീൻ പിടിപ്പിക്കുമ്പോൾ നമ്മള്
ഓർത്തില്ലല്ലോ, കടലിൽ പോണോരെ....
കടലിലെ മീൻ തരുന്നോരെ....... ഹള്ളാ!
ങ്ങള് കാക്കണം അവരെ, എന്നും അവരെ
കാക്കണം റബ്ബെ.........
ആയിരം ബിരിയാണി വെച്ച എൻ്റെഉമ്മാന്റെ
കൈപുണ്യം വേറെ ആർക്കുണ്ടുമ്മാ....
നെയ് സൂപ്പിന്റെ കാര്യം പറയാണ്ട വയ്യാ
ഉമ്മാ പറയാണ്ട വയ്യ.......

തരം തരം ബിരിയാണി കണ്ട് കണ്ണ്തള്ളീന്ന്,
ങ്ങടെ മീൻ ബിരിയാണി, നെയ്ചോർ,തേങ്ങാ
ചോർ,ചിക്കൻ ബിരിയാണി, പൊരിച്ചകോഴി,
വട്ടപത്തിരി, ഉന്നക്കായ എന്തെല്ലാം എന്തെല്ലാ
മാണുമ്മാ.......
ഉന്നകായിന്റെ ഉന്നംതെറ്റി നമ്മളെ വായിൽ
വീണ് നാവ് പൊള്ളീലെ ഉമ്മാ, ന്റെ നാവ്
പൊള്ളീലെ......
അന്നെ ഞാൻ......... ങ്ങള് എന്നെ തല്ലല്ലൂമ്മാ..
പടച്ചോനെ ങ്ങള് കാത്തോളിൻ......ഞമ്മളെ
കാത്തോളിൻ............
(ഇടിച്ചപത്തിരി......................)


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:18-06-2018 03:36:42 PM
Added by :Suryamurali
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :