പ്രിയതമയ്ക്ക് ഒരു പ്രണയ ഗീതം  - പ്രണയകവിതകള്‍

പ്രിയതമയ്ക്ക് ഒരു പ്രണയ ഗീതം  

ഓരോ നിമിഷവും എന്നിലൊരായിരം പ്രണയത്തിൻ പൂക്കൾ വിരിയിച്ച പ്രണയിനി .....

എൻ പ്രിയേ നിനക്കായി സ്നേഹത്തിൽ ചാലിച്ച ഒരായിരം പിറന്നാൾ ആശംസകൾ ....

എൻ ജീവിത മരു യാത്രയിൽ സഖിയായി ഇണയായി തുണയായി ചേർന്നു നിന്ന

സന്തോഷ സന്താപ വേളകളിൽ
സ്വാന്തനം നൽകിയ കൂട്ടുകാരി .....

ഓരോ കനവിലും ഓരോ നിനവിലും സ്നേഹ പ്രകാശമായി നീ ജ്വലിച്ചു
എന്റെ നിശ്വാസത്തിൽ എന്റെ ഹൃദയത്തിൽ ആരോമലേ നീ നിറഞ്ഞു നിൽപ്പു

പിരിയുവാൻ കഴിയാത്ത നിഴലുപോലെ തഴുകുന്ന ശീതള കാറ്റുപോലെ
അടരുവാൻ വയ്യ എൻ ഹൃദയത്തിൻ ആഴത്തിൽ എഴുതി ചേർത്തു പ്രണയഗീതം .....

എൻ ജീവിതത്തിൻ പൂവാടിയിൽ പുഷ്പിച്ചു നിൽക്കുന്ന മന്ദാരമേ
ഹൃദയത്തിൻ താളുകളിൽ
നിത്യം വെളിച്ചം നൽകുന്ന ശോഭയാം നക്ഷത്രമേ ...

എൻ പ്രിയതമയയ്ക്കു ഒരു പ്രണയ ഗീതം ഒരായിരം മധുര പിറന്നാൾ ആശംസകൾ .....


up
0
dowm

രചിച്ചത്:ഡാനിയേൽ അലക്സാണ്ടർ
തീയതി:20-06-2018 12:23:19 PM
Added by :Daniel Alexander Thalavady
വീക്ഷണം:1070
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :