ഔദാര്യം - തത്ത്വചിന്തകവിതകള്‍

ഔദാര്യം 

ഇതൊക്കെയാണത്രേ ഔദാര്യം.
പറഞ്ഞുതുടങ്ങിയപ്പോൾ
ഇടവേളകളില്ലാതെ പോയത്,
ജീവിതത്തോട് ചിലർ
പറയാതെ പറഞ്ഞത്.
സ്വർണ്ണത്തളികയിൽ ചോറുണ്ണുമവൻ
ഇലയിലുണ്ണുന്നവനെന്തോ നൽകി
അതിൻറെ പേരും ഇതുതന്നത്രേ.
സ്വന്തമായി കൂരയില്ലാത്തവന്
ബന്ധുവൊരു കൊച്ചു പൊതി നൽകി
നാട്ടുകാരും വീട്ടുകാരും
ആ ചെറിയ പൊതിക്കൊരു പേരിട്ടു
"ഔദാര്യം".
കേട്ടു മടുത്തു,
ചിലർ പറയാതെ പറയുന്നു,
പറഞ്ഞു ചിരിക്കുന്നു,
ഇതെന്തു ശാപം?
പക്ഷേ, ഞാനൊന്നു ചിന്തിച്ചു
എന്താണീ ഔദാര്യം?
അത് കൂരയില്ലാത്തവനു മാത്രമുള്ളതോ
അപ്പോൾപ്പിന്നെ,
തലപ്പത്തിരിക്കുന്ന ഏമാൻമാർക്ക്
വോട്ടെന്ന പേരിൽ ഈ
കൂരയില്ലാത്തവൻ നൽകുന്നത്
അവൻറെ അവകാശം മാത്രമോ?
ഹേയ് അല്ല!
അതെന്റെ ഔദാര്യം തന്നെ...


up
0
dowm

രചിച്ചത്:reshma K
തീയതി:21-06-2018 12:38:23 PM
Added by :Reshma
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me