കലാലയം - മലയാളകവിതകള്‍

കലാലയം 

സ്നേഹ വർണങ്ങൾ പൂത്തുലഞ്ഞീടും,
എന്റെ പൊൻ വീഥിയിൽ.
അക്ഷര തിങ്കൾ ഇതൾവിടർത്തുന്ന,
സ്നേഹമാം വീഥിയിൽ.
ഒരു മലർ പക്ഷി പാടിയാടുന്ന മധുരമാം ഗീതികൾ.
ആശയോടെയായി മോദമോടെയായി എത്തുമെന്നുമെന്നും .
അഴകിന് വർണമായി എൻ കലാലയം.
അറിവിന് ലോകമായി ഈ കലാലയം.
സൗഹൃദത്തിന് മധുരമായെത്തി എത്രയോ കൂട്ടുകാർ.
അലകളായിനി കടലിൽ മീതെ ഒഴുകുവാൻ മോഹമായി,
ഏതോ നിലവിൽ അറിയുവാൻ ദാഹമായി,
സൗരഭം വീശുമോ എൻ പൊൻ മലർ വാടിയിൽ.
നിറയും സ്നേഹമായി എൻ കലാലയം ,
പുലരും പുണ്യമായി ഈ കലാലയം.
ആശയത്തിന് അലകടലായിന്നുണരുമീ ചിന്തകൾ,
നവയുഗത്തിന്റെ കാവലാകുന്നു പുതിയൊരു ചിന്തകൾ.
ഉണരുമീ ഭൂവിൽ പുതിയൊരുന്മാദവും,
ആശയാൽ ദീപ്തമായി ഒന്നു ചേരുന്നു നാം.
വിടരും പുലരിയായി എൻ കലാലയം ,
തഴുകും തെന്നലായ് ഈ കലാലയം.


up
0
dowm

രചിച്ചത്:AKHIL C RAJ
തീയതി:25-06-2018 10:22:55 AM
Added by :AKHIL C RAJ
വീക്ഷണം:137
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :