പൂഴിമണ്ണ്  - തത്ത്വചിന്തകവിതകള്‍

പൂഴിമണ്ണ്  

മണ്ണ് മണക്കുന്നു മണ്ണ് മണക്കുന്നു
പുതുമഴയില്‍ ഹാ നല്ല മണ്ണ് മണം
നമ്മുടെ അസ്തിത്വ മണ്ണ് മണം ( 2 )

തന്മാത്ര എന്നത് ആറ്റങ്ങളാണെന്നു-
മുള്ളോരറിവിന്റെ പൂര്‍ണതയില്‍
എത്രയോ തന്മാത്ര കൂടിക്കലര്‍ന്നിട്ടു-
ന്ടായോരാനല്‍ മണല്‍കൂമ്ബാരവും
എത്രയോ നാളുകള്‍ തേഞരഞ്ഞാ നല്ല
തരികള്‍ക്കിടയിലോ കാണുന്നു പാഴ്ജന്മ-
മാകുന്നൊരാ തനി പൂഴിമണ്‍കൂമ്പാരവും
എത്രയോ വൃക്ഷങ്ങള്‍ വളമായെടുത്തതും
എത്രയോ കാതങ്ങള്‍ ഒഴുകിത്തിമിര്‍ത്തതാ
പോകുന്നു തോടുകള്‍ മേടുകള്‍ താണ്ടിയാ
ദ്രവ്യത്തിന്‍ മാറ്റമോ നില്‍ക്കാത്ത യാത്രയും
വൃക്ഷങ്ങള്‍, പക്ഷി മൃഗാദികള്‍ തന്നെയും
സര്‍വ ചരാചര ജീവികള്‍ എന്നിവ
മാറ്റത്തിന്‍ ചാലക വാതയനത്തിലാ-
ണെന്നൊരു സത്യമിവിടെയുന്ടെന്നു നാം
അറിയുക, ജ്ഞാനപ്രകാശമാം മാറ്റത്തെ,
പദാര്‍ത്ഥമാം പൂഴിയെ നാമറിന്ജീടണം
പണ്ടേ ചലിക്കുന്ന അസ്തിത്വമാണവ
മരണമോ ജനനമോ മാറ്റില്ല മണ്ണിനെ
പൂഴിമണ്‍ തന്നിലേക്കമരുന്ന ജീവനോ
ആകുന്നു പൂഴിതന്‍ സ്ഥായിയാം അസ്ഥിത്വം
അങ്ങിനെ പോകുന്നു നമ്മുടെ ജീവനും
മറ്റൊരു ജീവനു കാരണഭൂതവും
പച്ചയാം മനുഷ്യനോ പാന്ഥനാണെങ്കിലും
പാഴ്ചിന്ത മാറ്റില്ല ഇരവിലും പകലിലും
അഹമെന്നുള്ളോരു ഭാവത്തില്‍ നീന്തുന്നു
വ്യര്ഥമാം വ്യാമോഹ സ്വര്‍ഗത്തിലും
വിഹമെന്ന സത്യമോ ധരിത്രിയിലാണെന്നു
വീണ്‍വാക്ക് ചൊല്ലിചലിക്കുന്നു നമ്മളും
നമ്മളോ സത്യത്തില്‍ പൂഴിമണ്‍ തന്നെ
പണ്ടേ ജനങ്ങളറിയുന്ന സത്യവും

ചലനത്തിലാണ് തന്‍ ചോരയും നീരും
ചലനത്തിലാണ് തന്‍ ജീവന്റെ തേജസ്സും
എങ്കിലും താനൊരു പൂഴിമണ്ണാണല്ലോ
ജീവന്റെ വേരായ പൂഴിമണ്ണാണല്ലോ
ദ്രവ്യത്തിന്‍ മാറ്റങ്ങള്‍ മറക്കരുതേ നമ്മള്‍
ദ്രവ്യമോ സര്‍വത്ര കാണുമീ പൂഴിമണ്ണും

മണ്ണ് മണക്കുന്നു മണ്ണ് മണക്കുന്നു .....


up
0
dowm

രചിച്ചത്:Boban Joseph
തീയതി:13-06-2012 11:28:43 AM
Added by :Boban Joseph
വീക്ഷണം:215
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :