തേടുന്ന സത്യം - തത്ത്വചിന്തകവിതകള്‍

തേടുന്ന സത്യം 

അന്ധകാരത്തില്‍ നിന്നുണര്‍ന്ന ഞാന്‍
വെളിച്ചത്തിന്‍ കൈകളെ തട്ടി നീക്കി
വിശപ്പും ദാഹവും കണ്ണില്‍ നിരാശയും
ദൈവവും ഇല്ലാതെ ഞാന്‍ നടന്നു
സത്യമെതുമില്ലാത്ത ലോകത്തില്‍
അതിനേ മാത്രം തേടി ഞാന്‍ നടന്നു
തെരുവും , സമുദ്രവും ,കാലങ്ങളും താണ്ടി
എന്നെ തേടി ഞാന്‍ നടന്നു
അന്ന് ഞാന്‍ കണ്ട മുഖങ്ങളിലോക്കെയും
വന്യമം പുഞ്ചിരി ഉണ്ടായിരുന്നു
പിന്നിലോ ക്രൂരമാം ഭാവങ്ങളും
രക്തത്തിന്‍ ഗന്ധവുമുണ്ടായിരുന്നു
പുണര്‍ന്ന കൈകള്ളില്‍ മുത്തുന്ന നേരമാ
കൈകള്‍ കഴുത്ത് ഞെരിചിടുന്നു
തിരികെ നടന്നു ഞാന്‍ കണ്ണില്‍ കണ്ണീരു
ഭ്രാന്തന്‍റെ ചിന്തകല്ക്കൊപ്പമായ്
കനവോ കനിവോ കാരുണ്യമോ
തൊട്ടു തീണ്ടാതെ ഞാന്‍
വീണ്ടുമ അന്ധകാരത്തിന്‍ നെഞ്ചില്‍ ചാരി
വെളിച്ചത്തിന്‍ കൈകളെ ദൂരെ മാറ്റി..
തേടുന്നില്ല ഞാനിന്നു എന്നെ
തേടുന്നില്ല ഞാനിന്നു നിന്നെ
തേടുന്നില്ല ഞാനിന്നു സത്യത്തെ
കാത്തിരിക്കുന്നു ഒരേ ഒരു സത്യത്തെ
മരണത്തെ.....................................


up
1
dowm

രചിച്ചത്:അരുണ്‍
തീയതി:13-06-2012 04:13:14 PM
Added by :john
വീക്ഷണം:245
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :