ഒരു വറ്റ് - തത്ത്വചിന്തകവിതകള്‍

ഒരു വറ്റ് 

.....................ഒരു വറ്റ്.......................

വാതിൽക്കൽ അമ്മയെ നോക്കി നിൽക്കെ
വയറിന്റെ ഉള്ളിലൊരു വിങ്ങൽ മാത്രം.

ഒരു വറ്റു നേടുവാൻ അലയുന്നൊരമ്മയും
ഓർക്കുന്നു കുഞ്ഞിന്റെ കേഴൽ മാത്രം

വായില്ലാക്കുന്നിലപ്പനായ് വാഴണം-
വിധിയെ പഴിച്ചിട്ടു ശിഷ്ടകാലം

വിശപ്പെന്ന വിരൂപ സത്വമിതാ
വായ തുറന്നെത്തി വിഴുങ്ങിടാനായ്!

അഷ്ടിക്കു വക തേടിയലയുമൊരമ്മയും
അമ്മയെ തേടുന്ന പിഞ്ചു കുഞ്ഞും..

വഴിക്കണ്ണുമായെന്നും കാത്ത് നിൽക്കെ
വിരുന്നെത്തുന്നതെന്നും വിശപ്പ് മാത്രം

അലറിക്കരയുന്ന കുഞ്ഞിനേകാൻ
അതിനൊരു സാന്ത്വനമേകിടാനായ്-

അമ്മതൻ നെഞ്ചിലെ വാൽസല്യത്തിൻ
അമ്മിഞ്ഞ പോലുമിന്നില്ലാതെയായി.

തൊട്ടടുത്തുള്ളൊരാ സോദരന്റെ
പട്ടിണി മാറ്റുവാൻ നിന്നിടാതെ-

ഓടുന്നു ദൈവത്തെ ഊട്ടുവാനായ്
ഉടലോടെ സ്വർഗ്ഗത്തിലെത്തുവാനായ്.

വിശപ്പിൻ വിളിയെ ശമിപ്പിക്കുവാൻ
വിറയാർന്ന കൈകൾക്ക് താങ്ങാകുവാൻ-

ഒന്നിച്ച് നിന്നിടാം കൈകൾ കോർത്ത്
ഒരു വറ്റു പോലുമേ പാഴാക്കാതെ.

വരുന്ന തലമുറയ്ക്കേകുവാനായ്
വളർത്തണം നല്ലൊരീ ശീലങ്ങളെ.❤

............(അഭി)..............


up
0
dowm

രചിച്ചത്:അഭിലാഷ്
തീയതി:30-06-2018 03:35:08 PM
Added by :അഭിലാഷ് S നായർ
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me