ഉണർത്തു പാട്ട് - തത്ത്വചിന്തകവിതകള്‍

ഉണർത്തു പാട്ട് 

വരും തലമുറയ്ക്കായ് ഞങ്ങളിവിടെ ഒരുക്കിവയ്ക്കുന്നു
വരണ്ടുണങ്ങിയ പുഴകളും മരങ്ങളില്ലാ വനങ്ങളും
ഉറവയില്ലാ കിണറുകളും വിഷപ്പുക പേറുംജീവവായുവും

ജീവനറ്റ ഭൂമിയും ഉറഞ്ഞുപോയ പാടവും
മണ്ണെടുത്ത മലകളും തണ്ണീരില്ലാ തടങ്ങളും
ഒരുക്കിവയ്ക്കുന്നു ഞങ്ങളിവിടെ ഒരുക്കിവയ്ക്കുന്നു

മലിനമാക്കിയ ജല വിധാനങ്ങളെങ്ങും
മണ്ണിലിനിയില്ല തെളിനീരിത്തിരി പോലും
മടിത്തട്ടിലെ കനിനീരും കുഴിച്ചുകോരികവർന്നെടുക്കുന്നു.

കൂമ്പാരമാക്കിവച്ച മാലിന്യ മലകളാണെങ്ങും
ജീവനപഹരിക്കും വിഷമയമാണിവിടെയെല്ലാം
ഞങ്ങളിവിടെ ചേർത്തുവെക്കുന്നു ജീവന്റെ
നാശമിവിടെ വിതച്ചുവെക്കുന്നു.

പ്രകൃതിയെ നോവിക്കാത്ത മനുഷ്യരെ
ഞങ്ങളാദിവാസികളാക്കി
പുഴകളും മലകളും ജീവനാക്കിയോരെ
ചെറുമികളെന്നു പറഞ്ഞു

മനുഷ്യൻറെ ബുദ്ധിസാമർത്ഥ്യമിവിടെ
ഭൂമിക്കു ചിതയൊരുക്കുന്നു
അല്പബുദ്ധിയെന്നറിയുമ്പോഴേക്കും
പടിവാതിലോളമെത്തീ വിനാശം.

നമുക്കെത്ര നല്കിയൂട്ടിഉറക്കിയാലും
ചൂഷണം ചെയ്തു മതിവരുന്നില്ലീ ഭൂമിയെ
ജീവജലവും വായുവുമില്ലെങ്കിലും
ജീവനിവിടെ നിലനിർത്താനാണീ സമ്പാദൃശേഖരം

അരുതു മനുഷൃാ മരതകം നേടുവാൻ ശ്വാസവായുവിൽ
പാഷാണം പകർന്നു മരണം വരിക്കരുത്

മനുഷ്യനാണീ മണ്ണിനധിപൻ
പ്രപഞ്ച സൃഷ്ടാവെൻ ദാസൻ
വികൃതമായൊരു ഭാവനയാണീ മണ്ണിൻ ദുഃഖം

സഹജീവികളെ സ്ഥാനമില്ല നിങ്ങൾക്കിവിടെ
ഭൂമി എനേ്റതാണ്, തരിശുഭൂമി ആക്കുവോളം
കൂരയുണ്ട് നിനക്കിവിടെ

അനുവദിക്കരുതിവിടെ ഈ പ്രകൃതിയെ നോവിക്കാൻ
കരുതിവെക്കാം നമുക്കിത്തിരി ജീവനുള്ള പ്രകൃതിയെ
നാം അനുഭവിക്കുമീ സ൱ഭാഗൃം പകർന്നുനൽകാം
വരും തലമുറയ്കല്പമെന്കിലും.


up
0
dowm

രചിച്ചത്:സജീവ് കേയൻ, പാടൃം
തീയതി:01-07-2018 04:20:33 PM
Added by :Sajeev Keyan
വീക്ഷണം:123
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :