വെളുപ്പിക്കൽ പ്രസ്ഥാനം  - മലയാളകവിതകള്‍

വെളുപ്പിക്കൽ പ്രസ്ഥാനം  

വെറുതെ കണ്ണാടിയിൽ നോക്കിയതാണ്
വെളുത്ത കുറെ മുടിയിഴകൾ ചെവിക്കു
പിന്നിലായി തല നീട്ടി വഴികാണാൻ ഇരിക്കുന്നു
പുതുതായി വന്നവരെ ഇരു കൈകളാലും
ആശ്ലേഷിച്ചു കൊണ്ട് മുന്പവിടുള്ള കറമ്പന്മാർ

കറപ്പിന് വെളുപ്പിനോടുള്ള അടിമത്തം എല്ലാ
കറമ്പന്മാരും വെളുപ്പാകാൻ ഉള്ള വഴികൾ
പഠിക്കാൻ ഒന്നിനൊന്ന് ഉത്സുകരാകുന്നു
അടിമുതൽ വെളുത്തവനെ ഉഴിഞ്ഞും
പുണർന്നും രഹസ്യം പകർത്താൻ നോക്കുന്നു

എന്തിന് അവരെ പറയണം ഞാനും
എങ്ങനെ വെളുപ്പാകാം എന്ന് കരുതി
എത്ര കാലങ്ങളായി ഓരോന്നോരോന്നായി
വിപണി നിറയുന്ന വെളുപ്പിക്കുന്ന തൈലങ്ങൾ
ലേപനം ചെയ്ത് എന്റെ കീശയും വെളുപ്പിക്കുന്നു


up
0
dowm

രചിച്ചത്:Gireesh Sarma
തീയതി:01-07-2018 06:05:28 PM
Added by :Gireesh Sarma
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :