വേശ്യ  - തത്ത്വചിന്തകവിതകള്‍

വേശ്യ  

ഒരു പൂമൊട്ടായ് അവൾ ജനിച്ചു
എങ്ങും സൗരഭ്യം പടർത്തികൊണ്ടവൾ
വിടർന്നു വന്നു.........
അവളിലെ സൗന്ദര്യവും സൗരഭ്യവും
കുസൃതിയും നുകർന്ന് എല്ലാരും
അവളെ ഉറ്റുനോക്കി.
ഏതോ ദുർബലനിമിഷത്തിൽ
പ്രണയത്തിന്റെ നീരാളികൈകൾ
അവളെ കടന്നുപിടിച്ചു.
ഒരു പാമ്പിനെപ്പോലെ അതവളുടെ
ശരീരത്തിലൂടെ ഇഴഞ്ഞുനടന്നു.
അവളിലെ വികാരങ്ങളെ
ഒന്നൊന്നായ് ഉണർത്തികൊണ്ട്
ആ കൈ ഇഴഞ്ഞുനീങ്ങി
ഒടുവിൽ അവസാന മധുവും നുകർന്ന്
അവളെ വലിച്ചെറിഞ്ഞ്
പുതിയ പൂവിൽ അഭയം പ്രാപിച്ചു.
പിന്നെയും അവൾ അവശേഷിച്ചു
ഉണർന്ന വികാരങ്ങളെ
ഉറക്കാൻ കഴിയാതെ...
പലവട്ടം ഉറക്കം നടിച്ചു
ഓർമ്മകളവളെ പിന്നെയും ഉണർത്തി
ആരൊക്കെയോ നീട്ടിയ
കൈകളിലേക്കവൾ വീണു...
അവസാനം സമൂഹം അവൾക്കൊരു പേരിട്ടു
വേശ്യ..........


up
1
dowm

രചിച്ചത്:Sandra
തീയതി:15-07-2018 11:08:15 AM
Added by :Sandra
വീക്ഷണം:119
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :