മരിക്കാത്ത ഓർമ്മകൾ  - മലയാളകവിതകള്‍

മരിക്കാത്ത ഓർമ്മകൾ  

മരിക്കാത്ത ഓർമ്മകൾ

ഓർമകൾ വീണുമയങ്ങുന്നൊരീ വഴി-
ത്താരയിൽ ഓർത്തു കലാലയത്തെ
നിറമുള്ള സ്വപ്നങ്ങൾ ഒരുപാട് വർണ്ണ
പ്രണയങ്ങൾ വിരിയിച്ചോരാലയത്തെ

ഇടവഴിയിൽ കുഞ്ഞിലകൾ പൊഴിഞ്ഞു വീ-
ണിതൾ പോയ പ്രണയത്തെ ഓർക്കുവാനായ്
കരളുകൾ കലഹിച്ച കതിരുകൾ മൊട്ടിട്ട
കാലങ്ങൾ വീണ്ടുമോന്നോർക്കുവാനായ്

പതിയെ നടന്നു ഞാനാ മുറിക്കോണിലെ
പഴമതൻ നിശ്വാസമാസ്വദിക്കേ
എവിടെനിന്നോ ഒരു നല്ലിളം കാറ്റെൻറെ
നെറുകിൽ തലോടി കടന്നു പോയി

പഴയൊരു നിനവിന്റെ പടിവാതിൽ ചാരിഞാൻ
മങ്ങിയ മുഖചിത്രമൊർത്തിരുന്നു
നഖ മുനയാലെ ഞാൻ കോറിയ പേരിന്റെ
വടിവിൽ വിരൽ ചേർത്തിരുന്നു

പദചലങ്ങനങ്ങളാൽ പരിചിതമാമൊരു
പടവുകൽ കണ്‍പാർത്തിരിക്കെ
പലരോടുമായി പലനാളിൽ പങ്കിട്ട
പരിചയമെന്നിൽ ഓടിയെത്തി

തളിരിളം മൊട്ടുപോൽ പൂത്തു തളിർക്കാതെ
അനുരാഗമെന്നി ലന്നോർമയായി
കരളാകെ നോവിന്റെ തിരികൾ കൊളുത്തിയ
സൗഹൃദം പിന്നെയും ഓർമയായി

പലതും മറക്കുവാൻ കഴിയാതെ ഒക്കെയും
പലവുരു ഓർത്തെടുക്കാൻ ശ്രമിക്കെ
മായ്ക്കുവാനാവാതെ സ്മൃതിയിലെ ചിത്രങ്ങൾ
മിഴികളിൽ നനവാർന്നു നീറി നിൽപ്പൂ


up
0
dowm

രചിച്ചത്:വിനീഷ് ആർ നമ്പ്യാർ
തീയതി:16-07-2018 04:41:18 PM
Added by :vinu
വീക്ഷണം:159
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :