ബാല്യകാലസഖിയ്ക്ക്
മണ്ണിന്റെ മണമുള്ള ബാല്യകാലത്തേക്ക് ഒരു തിരിച്ചു പോക്ക് .
"ബാല്യകാലസഖിക്ക് ''
ഞാറ്റുവേലക്കൊയ്ത്തുപാട്ടൊന്നു പാടുവാൻ
നീയും വരുന്നോയെൻ കൂട്ടുകാരീ...
ഞാറു പറിക്കാതെ കറ്റമെ തിക്കാതെ
മണ്ണിൻ മണമുള്ള പാട്ടകന്നൂ... ...
ഓർമ്മകളൊത്തിരി ഒത്തിരി വന്നെന്റെ ഓരത്തു വന്നു കഥപറഞ്ഞൂ....
ഒന്നാം ക്ലാസിലേക്കോടുന്ന പാതയി-
ലൊക്കെയുമവളെന്റെ ഒപ്പമോടി ...
ഒത്തിരി നാളായ് പരിഭവമില്ലാതെ
പുസ്തകമെല്ലാം ചുമന്നിരുന്നൂ.
.
രണ്ടാം താളത്തിലെത്തിയപ്പോ വൾ
ചോദ്യങ്ങൾക്കുത്തരമായിരുന്നൂ ....
അന്നേ അവളെന്റെ ജീവിതത്താളിലേക്കൊത്തിരി സ്നേഹം വരച്ചു വെച്ചൂ.....
മൂന്നാം കാലത്തിൽ മുല്ലപ്പൂ വൊന്നവൾ
മുട്ടോളമെത്തിയ മുടിയിൽ ചൂടീ ....
അന്നുമുതലെന്റെ കണ്ണും നിറച്ചവൾ
ചോറ്റുപാത്രത്തിനകം നിറച്ചു ....
നാലാം കാലത്തിൽ നങ്ങേലിപ്പെണ്ണവൾ
നാരായണക്കിളിപ്പാട്ടു പാടി...
നാലകംപൂകാതെ നാട്ടുവഴിയിലായ്
നാലാളു കാണാതെ കാത്തു നിന്നൂ ...
അഞ്ചാംമേളത്തിലവളെന്റെയുള്ളിലായ്
ആമ്പൽപ്പൂപോലെ വിടർന്നുനിന്നൂ ...
അന്തിക്കുകൂട്ടിനായച്ഛനെത്തുംവരെ
അരമതിൽ ചാരി ഞാൻ കാവൽ നിന്നൂ...
ആറാംകാലത്തിൽ ആടി വരുന്നോരു
അച്ഛന്റെ കോലമെൻ തോളെവച്ചൂ ...
ആരും തുണയില്ലാ പെൺകൊടിയാളവൾ -
ക്കെന്നും തുണയായി ഞാനിരുന്നൂ ....
ആരും കൊതിക്കുന്ന കാട്ടു ഞാവൽപ്പഴം ആരാരും കാണാതെ ഞാനിറുത്തൂ ...
ചെമ്മാനം തോൽക്കുന്ന ചാമ്പക്കാചുണ്ടവൾ
ചെഞ്ചായച്ചോപ്പിനാൽ മൂടിവെച്ചൂ....
ഏഴുവെളുപ്പിനന്നാതിര പാടിയാ -
ഏഴിലംകാവിൽ കുളിച്ചു വന്നൂ ...
ഏഴഴകുള്ളൊരു നാഗങ്ങൾ പോലുമാ
പാലമരച്ചോട്ടിൽ നാണിച്ചു പോയ് ....
എട്ടുഗ്രാമുള്ളൊരു പൊന്നിൻ പണത്താലി
എന്നേ നിനക്കായ് പണി തുവച്ചൂ ...
എല്ലാമറിയുന്ന പെണ്ണാളെ നിന്നെ ഞാൻ
എന്നേ മനസ്സിൽ കുടിയിരുത്തീ ...
'ഒമ്പതാം മാസത്തിൽ ... ഒരു പെരുമഴപ്പെയ്ത്തിൽ
എന്നെത്തനിച്ചാക്കി നീയൊഴിഞ്ഞോ .....'
പത്താംനാളിതു പൂക്കാലം
ഓണത്തപ്പന് പൊൻകാലം
മുണ്ടുമുറുക്കാതെ വറ്റൊന്നുമെണ്ണാതെ
ചോമാരും ചെറുമനുമുണ്ട കാലം.,,,,
അത്താഴപട്ടിണിക്കാരാരുമുണ്ടോ ......
ഞാനുമെൻ മോളും ഇലവിരിച്ചൂ...
ആരുമറിയാതെ... കണ്ണു തുടച്ചു ഞാൻ
ഏകനായ് അവളെയും ഓർത്തിരുന്നു ......
ഞാറ്റുവേലക്കൊയ്ത്തുപ്പാട്ടൊന്നു പാടുവാൻ
നീയും വരുന്നോയെൻ കൂട്ടുകാരീ .....
ഞാറുപറ്റച്ചില്ല ....കറ്റമെതിച്ചില്ല ....
മണ്ണിൻ മണമുള്ള പാട്ടുമില്ലാ.....
മണ്ണിൻ മണമുള്ള പാട്ടുമില്ല ....
മണ്ണlൻ മണമുള്ള പാട്ടുമില്ല ! ...
................................................. ജോ
.............................. ജോ .
Not connected : |