പരദേശി
വെയിലേറ്റു വാടാത്തതായിവിടെ മനസ്സു മാത്രം
എരിയുന്ന മണലിൽ കിളിർക്കുന്നൊ-
രായിരം സ്വപ്നങ്ങളാണ്
പരദേശിയാണിവനെത്രയോകാലമായി
പിറന്ന നാടിൻറെ വിരുന്നുകാരൻ
ഏകാന്ത യാത്രയാണവനെന്നുമെന്നും
സങ്കല്പലോകത്തു മാത്രമാണവനിന്നുകൂട്ട്
ആരുടേയോ സ്വപ്നങ്ങളവനിന്ന്
ജീവിത താളവും മോഹവുമാണ്
മാറ്റിവച്ചിവനോരോ ചെറു സുഖങ്ങളും
നാളെനാളെയെന്നു ചേർത്തുവെച്ചു
നിമിഷങ്ങളുണ്ടോ ദിനങ്ങളുണ്ടോ
മടക്കയാത്രയ്ക്കിനി വർഷങ്ങളുണ്ടോ
രാവും പകലും മാറീ വരുമ്പോളറിഞ്ഞോ
കാലമാണെണ്ണുന്നതെന്ന്
ജീവിതം മധുരമെന്നറിയാതെ പോയോ
തിരികെ വിളിക്കുമ്പോളൊരുനാൾ വരുമെന്നോ
എന്തിനാണീ ജീവിതമറിയാതെ പേവുന്ന-
തെവിടെയാണീ പിഴവിന്റെ പിറവി
പാതി ജീവനായവനിനി സ്ഥാനമാനമില്ലെവിടെയും
പടിയിറങ്ങി പോകാമിനി ജീവിതത്തിനേടുകൾതേടി
തിരിച്ചുപോവാനൊരുക്കമായി ജനിച്ച നാട്ടിലേക്ക്
മറന്നുപോയ മണ്ണിലേക്ക് തിരിച്ചുപോവാം
പരദേശിയല്ലവൻ വിരുന്നുകാരനല്ല
പിറന്നനാടു മാത്രമാണാശ്രയമിന്ന്.
Not connected : |