ഞാനും മനുഷ്യനാണ്   - തത്ത്വചിന്തകവിതകള്‍

ഞാനും മനുഷ്യനാണ്  

ഞാനും മനുഷ്യനാണ്!???
രണ്ടു കണ്ണുണ്ടെനിക്ക്,
രണ്ടു കാലിൽ നടക്കാനുമാവും
വിശന്നു വലയുമ്പോ വല്ലാതെ നോവുന്ന
ചെറിയൊരു വയറുമെനിക്കു സ്വന്തം
കട്ടു ഞാൻ സത്യമാണെനിക്കേറേ വിശന്നപ്പോൾ
അറിയാതെ ഞാനൊന്നു കട്ടു പോയി
പണമല്ല സ്വന്തം പശിയടക്കാനുള്ള അന്നപദാർത്ഥങ്ങൾ
ഞാനന്നെടുത്തു
ശതകോടികളുടെ കള്ളത്തരങ്ങൾക്കായ്
കണ്ണടക്കുന്നവർ അല്ലേ നിങ്ങൾ
വലിയ കള്ളൻമാർക്കു കൂപ്പുകൈയെങ്കിൽ
വധശിക്ഷയെന്തിനെനിക്കു നല്കി
കാടിനെ നിങ്ങൾ കൊള്ളയടിച്ചതു-
കൊണ്ടല്ലേ ഞാനിപ്പോൾ കള്ളനായേ...
എനിക്കേറ്റ പ്രഹരങ്ങൾ, ശാസനങ്ങൾ
കാരൃമാക്കീല ഞാൻ നൊന്തെങ്കിലും
എന്നെ തല്ലീപ്പോ പടം പിടിച്ചോരനിയന്മാരോടും
എനിക്കു സ്നേഹം
കത്തുന്ന വയറിന്റെ മുന്നിൽ നിന്നവരന്നം
നിലത്തെറിഞ്ഞപ്പോൾ മനം ചൊടിച്ചുപോയ്
മരണമടുത്തപ്പോൾ ഞാൻ മനുഷൃനല്ലേ യെന്ന
സംശയം മനസ്സിലുദിച്ചു വന്നു
ഞാൻ മരിച്ചപ്പോളുയർന്നോരു ശബ്ദങ്ങൾ
പൊടുന്നനെ നിലച്ചതെന്തിങ്ങനാവോ.
അറിയാത്തവർക്കറിവിനായ് പറയുന്നു
ആദ്യത്തെ മധുവല്ല ഞാനിവിടെ
അവസാന മധുവാകാനാഗ്രഹിക്കുന്നോരസ്വസ്ഥമാ-
മാത്മാവാകുന്നു ഞാൻ





up
0
dowm

രചിച്ചത്:veena
തീയതി:19-07-2018 12:32:02 PM
Added by :veena k varma
വീക്ഷണം:122
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :